Connect with us

Hi, what are you looking for?

Film News

‘കടുവ’ അടിപൊളി…! സിനിമ കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തി!!

തീയറ്ററുകളെ ഇളക്കി മറിച്ച് ബോക്‌സ് ഓഫീസില്‍ കുതിച്ച് കൊണ്ട് കടുവയുടെ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ ഈ മാസ് പടം കാണാന്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയില്‍ സ്ഥിതിചെയ്യുന്ന സൂര്യ എന്ന തിയറ്ററിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും ചേര്‍ന്ന് കടുവ കാണാന്‍ എത്തിയത്. ജോസ് കുരുവിനാക്കുന്നേല്‍ കാറില്‍ വന്ന് ഇറങ്ങുന്നതിന്റേയും സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റേയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കടുവ അടിപൊളി ആണെന്നാണ് സിനിമ കണ്ടശേഷം അദ്ദേഹം അഭിപ്രായം പറഞ്ഞിരിക്കുന്നത്.. സിനിമ അടിപൊളിയാണ്.. ആദ്യമായാണ് തീയറ്ററില്‍ എത്തി സിനിമ കാണുന്നത് എന്നും ഇദ്ദേഹം പറയുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത് ജിനു വി എബ്രഹാം എഴുതിയ കടുവയുടെ കഥ തന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് ജോസ് കുരുവിനാക്കുന്നേല്‍ മുന്‍പ് കോടതിയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കടുവ എന്ന സിനിമ പ്രഖ്യാപന നാള്‍ മുതല്‍ വിവാദങ്ങളിലാവുകയും ചെയ്തിരുന്നു.

ഒരുപാട് നിയമകുരുക്കില്‍ അകപ്പെട്ടിരുന്ന സിനിമ അവസാന പ്രതിസന്ധി ഘട്ടത്തേയും മറികടന്നാണ് തീയറ്ററുകളില്‍ എത്തിയിരുന്നത്. പ്രദര്‍ശനം തുടങ്ങിയ ശേഷം വീണ്ടും സിനിമയിലെ ഒരു ഡയലോഗ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിഷമം ഉണ്ടാക്കിയ ഒരു ഡയലോഗ് ആണ് ഈ വിവാദത്തിന് കാരണം ആയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം നേരിട്ടതോടെ എല്ലാവരോടും മാപ്പ് പറഞ്ഞ് സംവിധായന്‍ ഷാജി കൈലാസും പൃഥ്വിരാജ് അടക്കമുള്ളവരും രംഗത്ത് വന്നിരുന്നു. പിന്നീട് ആ വിവാദ ഡയലോഗ് സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതെല്ലാം മാറ്റി നിര്‍ത്തിയാല്‍ കടുവ എന്ന സിനിമ ഒരു വന്‍ഹിറ്റ് തന്നെ എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

You May Also Like