Connect with us

Hi, what are you looking for?

Film News

സകല ക്ലീശേകളും നിറഞ്ഞ നല്ല നാടന്‍ ഇടിപടം..! കടുവയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു!!

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമ കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയത്. ഒരുമാസ് ഇടി പടം എന്ന് സിനിമ കണ്ടിറയങ്ങിയവര്‍ പറയുന്നതിനിടെ സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്. അജ്മല്‍ നിഷാദ് എന്ന വ്യക്തി എഴുതിയ കുറിപ്പാണിത്, ഒരു സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയാള സിനിമയില്‍ ഇടക്ക് എങ്ങോ വെച്ച് അന്ന്യം നിന്ന് പോയ നല്ല നാടന്‍ അടിപ്പടം ആ മേഖലയിലെ അഥികായന്‍ ആയ ഷാജി കൈലാസ് എടുക്കുന്നു എന്നറിഞ്ഞത് മുതല്‍ കാത്തിരിക്കാന്‍ തുടങ്ങിയ സിനിമ ആണ് കടുവ.. എന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാ സിനിമയിലും സംഭവിക്കുന്നത് പോലുള്ള ചില കാരണങ്ങള്‍ നിരത്തിയാണ് ഈ സിനിമ സകല ക്ലിശേകളും നിറഞ്ഞ നല്ല നാടന്‍ ഇടിപടം ആണെന്ന് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതോടൊപ്പം സിനിമയിലെ മാസ് രംഗങ്ങളെ കുറിച്ചും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്..

സിനിമയുടെ തുടക്കം അതിഗംഭീരം ആണ്, എന്ന് കുറിപ്പില്‍ പറയുന്നു. കിടിലന്‍ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും ആ ലെവല്‍ ഒരു ഐറ്റമായിരുന്നു എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി കുറിച്ച് തഴോട്ട് പോയി.. സിനിമയില്‍ വിവേക് ഒബ്രോയുടേത്

അദ്ദേഹത്തിന് ചേരാത്ത കുപ്പായം പോലെ തോന്നി എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ പകുതിയില്‍ അദ്ദേഹം ഗംഭീരമായിരുന്നു എന്നും രണ്ടാം പകുതിയില്‍ അത്ര ഇംപാക്്ട് കിട്ടിയില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. സിനിമയിള്‍ വെറുതെ വരുന്നവനും പോകുന്നവനും തമ്മില്‍ അടി എന്നതിനപ്പുറം

ആ ആക്ഷന്‍ രംഗങ്ങള്‍ക് എല്ലാം ഓരോ കാരണങ്ങള്‍ ഉണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ മാത്രം തിയേറ്ററില്‍ കയറിയാലും നഷ്ടം വരാന്‍ സാധ്യത ഇല്ലെന്ന് തന്നെ ഈ സിനിമയെ കുറിച്ച് പറയാമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

You May Also Like