Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജ് ഇത്രയും മണ്ടനായി പോയല്ലോ, കൈതപ്രം ദാമോദരൻ നമ്പൂതിരി

ഒരുപിടി  മനോഹര ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഗാനരചയിതാവ് ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. എന്നാൽ ഇദ്ദേഹം ഒരിക്കൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഒരിക്കൽ ദീപക് ദേവ് സംഗീഥാ സംവിധാനം  ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലേക്ക് പാട്ടെഴുതാൻ ദീപക് എന്നെ വിളിച്ചിരുന്നു. 73 വയസായ ഞാൻ മുടന്തി  മുടന്തിയാണ് അന്ന് ആ സ്റ്റുഡിയോയിലേക്ക് പോയത്. എന്നാൽ പാട്ടെഴുതി  കഴിഞ്ഞപ്പോൾ എന്നെ പറഞ്ഞയക്കുകയായിരുന്നു. പാട്ട് വേണ്ട എന്ന് പറഞ്ഞു. എന്ത് സങ്കടകരമായ അവസ്ഥയാണ് അതെന്ന് ഒന്ന് ഓർത്ത് നോക്ക്. പിന്നീട്  ഞാൻ അറിഞ്ഞു പൃഥ്വിരാജ് ഇടപെട്ടാണ് എന്നെ ആ സിനിമയിൽ നിന്ന് മാറ്റിയത് എന്ന്.

എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്  എന്നുമാണ് കൈതപ്രം അന്ന് പറഞ്ഞത്. ഇത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ഇടയിൽ ചർച്ച ആയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പൃഥ്വിരാജിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൈതപ്രം. എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല എന്നും മലയാള സിനിമ  പൃഥ്വിരാജിന്റെ കുത്തക ആണെങ്കിൽ പോലും എനിക്ക് പേടിക്കേണ്ട കാര്യമില്ല എന്നുമാണ് കൈതപ്രം പറയുന്നത്. മുൻപൊരിക്കൽ എന്നോട് ദേവരാജൻ മാസ്റ്റർ പറഞ്ഞിരുന്നു യേശുദാസിന്റെ ഒരേ ഒരു തെറ്റ് എന്താണെന്ന് അറിയാമോ എന്ന്.  ഞാൻ ഇല്ല എന്ന് മറുപടി  പറഞ്ഞപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഗായകൻ യേശുദാസ് ആണ് എന്ന് യേശുദാസിന് തന്നെ അറിയാം എന്നതാണ് എന്ന് ദേവരാജൻ മാസ്റ്റർ എന്നോട് പറഞ്ഞു.

അത് പോലെ തന്നെ തന്റെ കഴിവിനെ കുറിച്ച് തനിക്ക് വ്യക്തമായി തന്നെ അറിയാം. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കിൽ അത് എന്റെ കഴിവും സമർപ്പണവും തപസ്സും കൊണ്ട് മാത്രമാണ്.  ഇന്ന് മലയാള സിനിമയിൽ നല്ല ഗാനങ്ങൾ ഇല്ല. യുവ തലമുറയ്ക് നല്ല ഗാനങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇല്ല. നല്ല ഗാനങ്ങൾ ഇന്ന് മലയാള സിനിമയിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നുമാണ് കൈതപ്രം അടുത്തിടെ  നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ പൃഥ്വിരാജിനെ കുറിച്ച് വീണ്ടും കൈതപ്രം ഇത്തരത്തിൽ ഒരു പ്രസ്ഥാവന വീണ്ടും നടത്തിയിരിക്കുന്നത് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

You May Also Like