Connect with us

Hi, what are you looking for?

Film News

‘ഇന്ത്യന്‍ 2’ സെറ്റിലേക്ക് എത്തി ഉലകനായകന്‍! ആവേശതിമിര്‍പ്പില്‍ ആരാധകര്‍!

വിക്രം സിനിമ തീര്‍ത്ത തരംഗത്തിനും വിജയത്തിനും ശേഷം ആരാധകര്‍ വളരെ ആവേശത്തോട്കൂടി കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ സിനിമയ്ക്കായി ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.. ഇതിനോടകം തന്നെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനിലേക്ക് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്ത വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഷൂട്ട് ചെയ്യാനുള്ള രംഗങ്ങളെ കുറിച്ച് സിനിമയുടെ സംവിധായകന്‍ ശങ്കറുമായി കമല്‍ഹാസന്‍ സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.. ഇന്ത്യന്‍ 2 വില്‍ ഇന്ന് മുതല്‍ എന്ന് കുറിച്ചാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഈ വീഡിയോയും ഫോട്ടോയും പങ്കുവെച്ചത്. സെറ്റിലേക്ക് ഹസ്തദാനം നല്‍കിയാണ് ശങ്കര്‍ കമല്‍ഹാസനെ സ്വീകരിച്ചത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, കുറച്ച് നാളുകളായി ഷൂട്ടിംഗ് മുടങ്ങി കിടക്കുകയായിരുന്നു.. നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും ചിത്രീകരണം പുനരാരംഭിച്ചിരുന്നത്..

സെപ്റ്റംബറില്‍ തന്നെ കമല്‍ഹാസന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 1996ല്‍ ആണ് ഇന്ത്യന്‍ പുറത്തിറങ്ങിയത്.. ഇപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം കൂടി എത്തുമ്പോള്‍ സിനിമയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉള്ളത്. വിക്രം സിനിമയുടെ വിജയമാണ് ആരാധകര്‍ക്ക്

ആവേശം കൂട്ടാനുള്ള മറ്റൊരു കാരണം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും  ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഉലകനായകന്‍ കൂടി സിനിമയില്‍ എത്തിയതോടെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

You May Also Like