Connect with us

Hi, what are you looking for?

Film News

ഇന്ദ്രന്‍സിന്റെ ‘കനകരാജ്യം’..! ഉടന്‍ വരുന്നു..!

സാഗര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിന്റെ പോസ്റ്റാണ് ഇത്. ‘കനകരാജ്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കനകരാജ്യം. ഒരു നാട്ടുംപുറത്തെ വഴിയിലൂടെ സൈക്കിള്‍ ചവിട്ടി വരുന്ന ഇന്ദ്രന്‍സിന്റെ ഫോട്ടോയാണ് സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററില്‍ ഉള്ളത്.

ഇന്ദ്രന്‍സിന് ഒപ്പം മുരളി ഗോപിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് കനകരാജ്യം എന്ന സിനിമ എടുത്തിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന സിനിമ കൂടിയാണ് ഇത്. ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവര്‍ക്ക് പുറമെ, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ,

ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. ഹരിനാരായണന്‍, മനു മന്‍ജിത്ത്, ധന്യ സുരേഷ് മേനോന്‍ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയത്. അരുണ്‍ മുരളീധരന്‍ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നു. നടന്‍ ഇന്ദ്രന്‍സ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയും സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.. നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

You May Also Like