Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി സാര്‍ ഗംഭീരം!!! ലിജോയുടെ മാജിക് തിയേറ്ററില്‍ പോയി കാണണം-കാര്‍ത്തിക് സുബ്ബരാജ്

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് അഭിനന്ദനവുമായി തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ വളരെ മനോഹരവും സുന്ദരവുമാണ്. എല്ലാവരും ലിജോയുടെ മാജിക് തിയേറ്ററില്‍ പോയി കാണണമെന്നും കാര്‍ത്തിക് പറയുന്നു.

മമ്മൂട്ടി സാര്‍ ഗംഭീരമായിരുന്നു, ദയവ് ചെയ്തു എല്ലാവരും ലിജോയുടെ മാജിക് തിയേറ്ററുകളില്‍ തന്നെ പോയി കാണണം. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം, എന്ന് കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ജനുവരി 26ന് ആണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്തമായ അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

You May Also Like