Connect with us

Hi, what are you looking for?

Film News

“വിഷമകരമായ നിമിഷങ്ങള്‍ മികച്ചതാക്കുന്നതാണ് പ്രധാനം” പ്രിയനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന

ബോളിവുഡ് മേഖലയില്‍ത്തന്നെ വലിയ ആഘോഷം തീര്‍ത്ത ഒരു വിവാഹമായിരുന്നു കത്രീന – വിക്കി കൗശല്‍ വിവാഹം. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെ കാണുമനെന്നും ഉള്ള പ്രണയ ഗോസിപ്പുകള്‍ ഒരുപാട് നാളായി പ്രചരിക്കുന്നതിനിടെ ആയിരുന്നു കല്യാണം. വിവാഹ വിവരം ഔദ്യോഗികമായി ഇരുവരും ആരാധകരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ബോളിവുഡ് കണ്ടതില്‍ വെച്ച് പ്രൗഢഗംഭാരമായ വിവാഹം ആയിരുന്നു കത്രീന-വിക്കി വിവാഹം. 2021 ഡിസംബര്‍ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്.

https://www.instagram.com/p/CZ9L4VSIl9H/?utm_source=ig_web_copy_link

രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ പ്രണയദിനം ആഘോഷമാക്കുകയാണ് വിക്കി കൗശലും കത്രീന കൈയ്ഫും. വിശേഷ ദിവസത്തോടനുബന്ധിച്ച് ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും സ്‌നേഹം നിറഞ്ഞതാണെന്നാണ് വിക്കി കത്രീനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.

https://www.instagram.com/p/CZ8-z_1NYaw/?utm_source=ig_web_copy_link

കത്രീനയും വിക്കിക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഈ വര്‍ഷം റൊമാന്റിക് അത്താഴം കഴിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല, പക്ഷേ വിഷമകരമായ നിമിഷങ്ങള്‍ നീ മികച്ചതാക്കുന്നു, അതാണ് പ്രധാനം,” എന്നാണ് കത്രീന കുറിച്ചത്. അതേസമയം, തന്റെ പുതിയ സിനിമയായ ടൈഗര്‍ 3യുടെ തിരക്കുകളിലാണ് കത്രീന താരത്തിന്റെ മുന്‍ കാമുകന്‍ ആയിരുന്ന സല്‍മാന്‍ഖാന്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്. ഫോണ്‍ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്.

 

You May Also Like