Connect with us

Hi, what are you looking for?

Film News

മീനാക്ഷി തന്നെയാണ് കാവ്യയുടെ ആദ്യ മകൾ, തന്നിലെ നന്മയെ തിരിച്ചറിഞ്ഞ കാവ്യയെ ചേർത്ത് പിടിച്ച് മീനുട്ടി

ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് കാവ്യാ, ബാലതാരത്തിൽ നിന്നും വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ നായികാ പദവിയിലേക്കുള്ള സ്ഥാന കയറ്റം. കാവ്യയുടെ ആദ്യ സിനിമയിലെ നായകനും താരത്തിന്റെ ഭർത്താവ്  തന്നെ ആയിരുന്നു. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ ഇവർക്ക് ആശംസകളുമായി എത്തിയത് നിരവധി ആളുകൾ ആയിരുന്നു.ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പം ജീവിതം ആഘോഷിക്കുകയാണ് കാവ്യ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും അപ്രത്യക്ഷമായ കാവ്യ സ്വകാര്യ ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്താറുണ്ട്. നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് നാലുവർഷം കഴിഞ്ഞിരിക്കുകയാണ്, തങ്ങളുടെ നല്ല നിമിഷങ്ങൾ എല്ലാം ഇരുവരും ആരാധകരോട് പങ്കുവെക്കാറുണ്ട്.

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി കാവ്യക്കും ദിലീപിനും ഒപ്പമാണ്, കാവ്യയും മീനാക്ഷിയും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകാറുണ്ട്, എന്നാൽ ഇപ്പോൾ കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, ” കുറവുകൾ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും. ആ അമ്മയെ നെഞ്ചോട് ചേർത്ത ഒരു മകളും. ” എന്ന കാപ്ഷനോടെയാണ് ചിത്രം ഏറെ ശ്രദ്ധ നേടുന്നത്, കാവ്യാമാധവൻ ഫാൻ പേജിലൂടെയാണ് ഇത്തരത്തിൽ ഒരു ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവ്യയും മീനാക്ഷിയും തമ്മിലുള്ള സ്നേഹം വളരെ പവിത്രമാണ് എന്നാണ് ആരാധകർ പറയുന്നത്

കാവ്യ മാധവന്‍ എന്നാണ് സിനിമയിലേക്ക് തിരിച്ച്‌ വരുന്നതെന്നുള്ള ചോദ്യം മുന്‍പ് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഭാര്യ അഭിനയിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും ഈ ചോദ്യം അവരോടല്ലേ ചോദിക്കേണ്ടതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച്‌ കഴിയാനാണ് താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ സുഹൃത്തുക്കളോട് പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുചടങ്ങുകളിലും മറ്റുമായി കാവ്യ മാധവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

You May Also Like