Connect with us

Hi, what are you looking for?

Film News

കലാജീവിതത്തിലേക്ക് വരുമ്പോൾ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്, മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ.

ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് വളരെ ഇഷ്ടമാണ്, ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് താരം,ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്. ഇവരേത് ജാതിയെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. എന്നാല്‍ ഇതെന്തോ വലിയ സംഭവമായി കൊണ്ടുനടക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. മക്കളൊക്കെ ഭാവിയില്‍ വിവാഹിതരായേക്കും. കെട്ടിയില്ലെങ്കിലും കുഴപ്പമില്ല. കലാജീവിതത്തിലേക്ക് വരികയാണെങ്കില്‍ കല്യാണം കഴിക്കാതിരിക്കുകയെന്ന് അവരോട് പറയാറുണ്ട്. കരിയര്‍ നല്ല രീതിയില്‍ ആയി വരാന്‍ 30-35 വയസ്സാവും. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിവാഹമെങ്കില്‍ ചിലപ്പോള്‍ കലാജീവിതം കുടുംബജീവിതവും ഇല്ലാത്ത അവസ്ഥയാവും. ഞങ്ങള്‍ക്ക് പല സ്റ്റേജിലും കുട്ടികളുണ്ടായിട്ടുണ്ട്. 30 കളിലായിരിക്കുമ്പോഴായിരുന്നു ഹന്‍സിക ജനിച്ചത്. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മകളെ കാണുമ്പോള്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയില്ലേയെന്നുള്ളതാണ്. പെണ്‍കുട്ടിയായതിനാല്‍ വിവാഹം കഴിഞ്ഞ് വേറെ വീട്ടില്‍ പോവുന്നതാണ് പ്രധാന കാര്യമെന്ന് വിശ്വസിക്കുന്നയാളല്ല. ഒസിഡി പ്രശ്‌നമുണ്ട് ഭാര്യയ്‌ക്കെന്നും അതുവെച്ച് താനാരേയും ട്രബിള്‍ ചെയ്യാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.

അടുത്തിടെ കൃഷ്ണകുമാറിന്റെ ഇളയപുത്രീ ദിയയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു, ദിയയും ദിയയുടെ സുഹൃത്തും തമ്മിൽ പ്രണയം ഉണ്ടെന്നാണ് വാർത്തകൾ പ്രചരിച്ചത്, ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും സുഹൃത്തായ വൈഷ്‌ണവുമൊത്തുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. വൈഷ്ണവ് ദിയയുടെ വീഡിയോകളിൽ സ്ഥിരം സാനിദ്യം ആയപ്പോൾ അത് ആരാണെന്നു അറിയാനുള്ള താൽപ്പര്യവും ആരാധകർക്ക് കൂടി.

ഒടുവിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് ആരാധകർ തന്നെ ഉറപ്പിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.. ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണവ് ദിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഇതോടെ ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിൽ ആണെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. വിവാഹം ഉടൻ പ്രതീക്ഷിക്കാമോ, വിവാഹം എന്നാണ് തുടങ്ങിയ കമെന്റുകളും ഇവരുടെ ചിത്രത്തിന് ലഭിച്ചത്. എന്നാൽ  ഇതിനോട് താര കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

You May Also Like