Connect with us

Hi, what are you looking for?

Film News

ഒടുവിൽ സുമിത്രയും സിദ്ധുവും ഒന്നിച്ചു, ഓണം ആഘോഷമാക്കി കുടുംബവിളക്ക്

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്.

നടി മീരാ വാസുദേവ്,കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.പരമ്പരയിലെ സുമിത്രയുടെ ഭർത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ച ശേഷം കുടുംബത്തിൽ നിന്നും മാറിനിൽക്കുകയാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

അമൃത എന്ന പേരിക്കാളും ശീതൾ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ. ശ്രീനിലയത്തിലെ ഓണക്കാഴ്ചകളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.   വളരെ  പെട്ടെന്നാണ് ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്. വളരെ മികച്ച പിന്തുണയാണ് അമൃതക്ക് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. അടുത്തിടെ താരം  തന്റെ അമ്മയെക്കുറിച്ച്  തുറന്നു പറഞ്ഞിരുന്നു,

കുടുംബവിളക്കിലെ സുമിത്രയെ പോലെ തന്നെയാണ് തന്റെ ‘അമ്മ എന്നാണ് അമൃത പറഞ്ഞത് ‘അമ്മ ഇല്ലെങ്കിൽ എന്റെ അനിയനും വേറെ ആരും തന്നെ ഇല്ല, അമ്മയുടെ എല്ലാ സങ്കടങ്ങളും മാറ്റാനുള്ള ശ്രമത്തിൽ ആണ് ഞങ്ങൾ ഇപ്പോൾ, അമ്മയുടെ ഒപ്പം എന്നും ഞങ്ങൾ ഉണ്ടാകും, ‘അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്, അതുകൊണ്ട് തന്നെ പണത്തിന്റെ വേല എനിക്ക് നന്നായി അറിയാം, ഇപ്പോൾ എനിക്ക് ഒരുപാട് വസ്ത്രങ്ങൾ കിട്ടുന്നുണ്ട്, വസ്ത്രങ്ങൾ അധികം ഇല്ലാതിരുന്ന സമയത്ത് എനിക്ക് അത് തന്നു സഹായിച്ചത് വിന്ദുജ വിക്രമനും, പ്രതീക്ഷയും ഒക്കെയാണ്. സെയിൽസ് ഗേളായി ആണ് ആദ്യം ഞാൻ ജോലി ചെയ്തത്, അവിടെ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തിച്ചേരാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്, ഒരുപാട് കഷ്ടപ്പെട്ടാണ് ‘അമ്മ തങ്ങളെ വളർത്തിയത്.

You May Also Like