Connect with us

Hi, what are you looking for?

Film News

ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ടു..! ആരുമില്ല..!! സങ്കടങ്ങള്‍ പറയുന്നത് ദൈവത്തോട് മാത്രം…- കുളപ്പുള്ളി ലീല

ഒരുപാട് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പ്രേക്ഷകരുടെ സ്വന്തം കുളപ്പുള്ളി ലീല. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഇപ്പോള്‍ തമിഴ് സിനിമകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമ അണ്ണാത്തെയിലും കുളപ്പുള്ള ലീല ഒരു പ്രധാനം വേഷം ചെയ്തിരുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല മറ്റ് റോളുകളിലും തന്റെ കഴിവ് എന്താണെന്ന് താരം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളിക്ക് മനസ്സലിഞ്ഞ് പോകവുകയാണ്. ലീല തന്നെയാണ് തന്റെ ജിവിത സാഹചര്യങ്ങളെ കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ മനസ്സ് തുറന്നത്. എന്നാല്‍ അത് ആരുടേയും സിംപതി പിടിച്ചു പറ്റാന്‍ വേണ്ടി അല്ലെന്നും താരം പറഞ്ഞിരുന്നു. തനിക്ക് നഷ്ടമായ കുടുംബത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളിലേക്ക്…

രണ്ട് ആണ്‍മക്കളാണ് എനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു പേരെയും തന്റെ ഭര്‍ത്താവിനെയും നഷ്ടമായി. ഒരു മകന്‍ ജനിച്ചതിന്റെ എട്ടാം ദിവസവും, മറ്റെയാള്‍ പതിമൂന്നാം വയസ്സില്‍ ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അപകടത്തിലുംപെട്ട് മരണപ്പെട്ടു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിച്ചത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാന്‍ ഉള്ളതാണ് ചിന്തിക്കേണ്ടത്. എനിക്ക് ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എന്നാല്‍ ഞാന്‍ സങ്കടപ്പെട്ട് ഇരുന്നിട്ടോ മുഖം വീര്‍പ്പിച്ച് ഇരുന്നിട്ടോ കാര്യമില്ല എന്ന് എനിക്ക് മനസിലായി. ഞാന്‍ അങ്ങനെ ചെയ്താല്‍ അവള്‍ക്ക് ഗതി ഇല്ലാഞ്ഞിട്ട് കരഞ്ഞു നടക്കുന്നുവെന്ന് ആളുകള്‍ പറയും. അതിന്റെ ആവശ്യം എനിക്ക് ഇല്ല.

എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും ദൈവത്തില്‍ പറയുക എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ”താന്‍ മലയാളത്തില്‍ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണെന്നും ഇതിനു മുന്‍പ് ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും ലീല പറയുന്നു. കുളപ്പുള്ളി ലീലയെ വിളിച്ചാല്‍ കിട്ടില്ല, എന്ന് പലരും പറയുന്നു എന്നും മലയാളത്തില്‍ അഭിനയിക്കാതിരിക്കാന്‍ തനിക്ക് എതിരെ ഏതോ ശക്തി പ്രവര്‍ത്തിക്കുക ആണെന്നും താരം പറഞ്ഞിരുന്നു.

You May Also Like