Connect with us

Hi, what are you looking for?

Film News

ഇങ്ങനൊരു  വാർത്തക്ക്  പ്രതികരണം തരാഞ്ഞത് ഞാൻ ഒരു മാന്യൻ ആയതുകൊണ്ടാണ്, കുഞ്ചാക്കോ ബോബൻ 

ഒരു സമയത്തു പ്രേഷകരുടെ ഇഷ്ട്ട ജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബൻ, ശാലിനി, ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ തയ്യാറകുകയാണെന്നുമുള്ള  വാർത്തകൾ അന്ന് ചർച്ച ആയതാണ്, എന്നാൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ ശാലിനിയുമായുള്ള പ്രണയവാർത്തയെ കുറിച്ച് പറയുന്നതിങ്ങനെയാണ്, ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമായിരുന്നു അന്നും ഇന്നും. അജിത്തുമായുള്ള ശാലിനിയുടെ പ്രണയത്തില് ശരിക്കും താൻ ആയിരുന്നു ഹംസ , തന്റെ ഫോണിലേക്കാണ് അജിത് ശാലിനിയെ വിളിച്ചത്.

ശാലിനിയും താനും തമ്മിലുള്ള പ്രണയ വാർത്ത കേട്ട് പ്രതികരിക്കാതിരുന്നത് അന്നെന്റെ മാന്യത കൊണ്ട് മാത്രമാണ് നടൻ പറയുന്നു. ഞങ്ങളുടെ പ്രണയം ശരിക്കും ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു, ആ സമയത്തു താൻ പ്രിയയുമായി പ്രണയത്തിലാണ്, ശാലിനി അജിത്തുമായി. ഞങ്ങൾ നാലോളം സിനിമകൾ ചെയ്യ്തപ്പോൾ പ്രണയമല്ല നല്ലൊരു സൗഹൃദമാണ് ഉണ്ടായത്.

ആ സൗഹൃദം ഇന്നും ഞങ്ങൾ തുടരുന്നുണ്ട്, ഇന്ന് പുള്ളിക്കാരിയും നല്ല ജീവിതം നയിക്കുന്നു, ഞാനും നല്ല ജീവിതം നയിക്കുന്നു, ഇടക്ക് ഞങ്ങൾ പിറന്നാൾ ആശംസകളും, മെസ്സേജുകളും അയക്കാറുണ്ട്, ഇപ്പോൾ ഞങ്ങൾ കൂളായി ഞങ്ങളുടേതായ ജീവിതം നയിക്കുകയാണ് കുഞ്ചാക്കോ പറയുന്നു.

 

You May Also Like