Connect with us

Hi, what are you looking for?

Film News

ഇന്ദ്രജിത്തും നൈല ഉഷയും ഒന്നിച്ച്…! കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഉടന്‍ വരുന്നു!

ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഷൂട്ടിംഗ് പാക്കപ്പായി. ജൂണില്‍ പ്രഖ്യാപിച്ച സിനിമ നാല്‍പ്പത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജൂണ്‍ 27ന് സിനിമയുടെ പൂജയും ചിത്രീകരണവും ആരംഭിച്ചിരുന്നു. പ്രിയ താരങ്ങള്‍ ഈ സന്തോഷം അവരുടെ സോഷ്യല്‍ മീഡിയ പേജ് വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’.. പേരില്‍ തന്നെ കൗതുകം ഉണര്‍ത്തുന്ന സിനിമ ഹാസ്യത്തിന് വളരെ പ്രധാന്യം നല്‍കിയുള്ളതാണെന്നാണ് വിവരം. ഒപ്പം ഫാന്റസിയും ചിത്രത്തില്‍ വരുന്നുണ്ട്. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥ. ഇന്ദ്രജിത്ത്, നൈല ഉഷ എന്നിവര്‍ക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ബാബുരാജ്, സരയു,

പ്രകാശ് രാജ് എന്നിവരാണ്.. പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി സിനിമയില്‍ ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാരി, ശരത് ദാസ്, ബിനുപപ്പു, മല്ലിക സുകുമാരന്‍, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജെയിംസ് ഏലിയാ, അഭിറാം, സുധീര്‍ പറവൂര്‍, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്.. തുടങ്ങി മറ്റ് അനവധി താരങ്ങളും അണിനിരക്കുന്നു. ‘വൗ സിനിമാസി’ന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സെറ്റില്‍ ബിരിയാണി വിളമ്പിയാണ് ഇവര്‍ പാക്കപ്പ് സന്തോഷകരമായ നിമിഷം ആക്കി മാറ്റിയത്.

You May Also Like