Connect with us

Hi, what are you looking for?

Film News

അച്ഛന്‍ പോയിട്ട്‌ 22 വര്‍ഷങ്ങള്‍..! ഇപ്പോഴും വിശ്വാസമായിട്ടില്ല ആ വേര്‍പാട്..!! ബിനു പപ്പു

ചിരിയുടെ പുതിയ തലങ്ങളിലേക്ക് മലയാളി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷങ്ങള്‍ തികയുന്നു… പനങ്ങാട്ട് പത്മദളാക്ഷന്‍ പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പപ്പുവായി മാറുകയായിരുന്നു.

ഇന്ന് ഈ ഭൂമിയില്‍ ജീവനോടെ ഇല്ലെങ്കിലും ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇപ്പോഴും പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. ഇപ്പോഴിതാ അച്ഛന്റെ വേര്‍പാടിന്റെ 22 വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുതിരവട്ടം പപ്പുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു വികാരനിര്‍ഭരമായ കുറിപ്പ് എഴുതിയിരിക്കുകയാണ് അദ്ദേഹം. ‘അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു. ലവ് യു അച്ഛാ..’- ബിനു പപ്പു കുറിക്കുന്നു.

https://www.instagram.com/p/CaXvPDhvsIA/?utm_source=ig_web_copy_link

ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും വെളളിത്തിരയിലെത്തിയ പപ്പുവിന്റെ മകന്‍ ബിനു പപ്പുവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട നടനാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ ബിനു പപ്പുവും അഭിനയലോകത്ത് നിലയുറപ്പിച്ചു. അച്ഛന്റെ വേര്‍പാടിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ ബിനു പപ്പു പങ്കുവെച്ച ഈ ഹൃദയംതൊടുന്ന കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

 

 

You May Also Like