Connect with us

Hi, what are you looking for?

Film News

‘വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട കനകയുമായി വീണ്ടും ഒന്നിച്ചു’!! സന്തോഷവാര്‍ത്തയുമായി കുട്ടി പത്മിനി

മലയാളത്തിന്റെ പ്രിയ താരമാണ് നടി കനക. നിരവധി മലയാള ഹിറ്റ് ചിത്രങ്ങളില്‍ നായികയായി ആരാധക ഹൃദയത്തിലിടം പിടിച്ച നടിയാണ് കനക. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി കനക എത്തിയിട്ടുണ്ട്. പഴക കാല നടിമാരെല്ലാം ഇപ്പോഴും താര പരിവേഷത്തോടെ ജീവിതം നയിക്കുമ്പോള്‍ കനകയുടെ ജീവിതം ആരാധകരെ ഞെട്ടിച്ചിരുന്നു.

അടുത്തിടെയായി കനകയുടെ ജീവിതത്തിനെ കുറിച്ച് മോശം റിപ്പോര്‍ട്ടുകളാണ് നിറഞ്ഞത്. ആരോടും ബന്ധമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് കനക നയിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ കനകയെ നേരില്‍ സന്ദര്‍ശിച്ചിരിക്കുകയാണ് നടി കുട്ടി പത്മിനി. കനകയെ വീട്ടില്‍ പോയി കണ്ട് ചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ് പത്മിനി.

കനകയുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. അച്ഛനുമായുള്ള നടിയുടെ സ്വത്ത് തര്‍ക്കങ്ങളും പരിഹരിച്ചെന്നും നടി അറിയിച്ചു. കനക ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. തന്നോട് നല്ല രീതിയില്‍ സംസാരിച്ചെന്നും കുട്ടി പത്മിനി പറയുന്നു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.’ എന്നു പറഞ്ഞാണ് നടി കനകയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

കനകയുടെ അമ്മയുമായും പത്മിനിയ്ക്ക് ബന്ധമുണ്ട്. ആ പരിചയത്തിലാണ് കുട്ടി പത്മിനി കനകയുടെ വീട്ടില്‍ പോയത്. പഴയ ഓര്‍മ വെച്ചാണ് കനകയുടെ വീട് കണ്ടെത്തിയത്. വീട് ഉള്ളിലും പുറമെയും പൂട്ടിയിട്ടുണ്ട്. ഉള്ളില്‍ വെളിച്ചമുണ്ട്. അയല്‍പ്പക്കത്തുള്ള ആരോട് ചോദിച്ചാലും അവര്‍ എപ്പോള്‍ വരുമെന്നും പോകുമെന്നും അറിയില്ലെന്നാണ് പറഞ്ഞത്. അങ്ങനെ വിഷമിച്ചിരിക്കവെ ഒരു ഓട്ടോ വന്നു. വണ്ടിയില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ കനകയാണ്. ഓടിപ്പോയി സംസാരിച്ചെന്ന് പത്മിനി പറയുന്നു.

നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക. എങ്ങനെ നിങ്ങളെ മറക്കുമെന്ന് ചോദിച്ച് അവള്‍ റോഡില്‍ വെച്ച് തന്നെ സംസാരിക്കാന്‍ തുടങ്ങി. പുറത്ത് കോഫി ഷോപ്പിലേക്ക് പോയി. തന്റെ കാറില്‍ കയറിപോയി. വണ്ടി റിപ്പയറിലാണ്. അതുകൊണ്ടാണ് ഓട്ടോയില്‍ പോയതെന്നും കനക പറഞ്ഞെന്നും പത്മിനി പറയുന്നു.

kanaka

kanaka

കനകയുടെ കാറ് വീട്ടിലുണ്ട്. പഴയ കാര്‍ കൊടുത്ത് പുതിയ കാര്‍ വാങ്ങണമെന്ന് ഞാനും പറഞ്ഞു. അടുത്തുള്ള ഒരു കോഫി ഷോപ്പില്‍ പോയി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അവള്‍ക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങി. അവള്‍ പേ ചെയ്യാം എന്ന് കനക പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും പത്മിനി പറയുന്നു.

വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചത്. ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി റാണിയെ പോലെ കഴിയണം എന്ന് കനകയോട് പറഞ്ഞു. ഇപ്പോള്‍ അച്ഛനുമായി പ്രശ്‌നങ്ങളില്ല. കോടതി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കനക പറഞ്ഞെന്നും പത്മിനി പറയുന്നു.

അത് കേട്ടപ്പോള്‍ തനിക്ക് ഏറെ സന്തോഷമായെന്നും പത്മിനി വ്യക്തമാക്കി. കനക വളരെ സന്തോഷത്തിലായിരുന്നു. ഒരുപാട് പേര്‍ അവരെ പറ്റിച്ചതിനാല്‍ മറ്റുള്ളവരോട് അടുത്തിടപഴകാന്‍ ഭയപ്പെടുന്നതെന്നും പത്മിനി പറയുന്നു.

അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ട ശേഷം കോടതിയും കേസുകളുമായി
ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല അക്ക, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ അവര്‍ തന്നെ പറ്റിയ്ക്കും. അതുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചതെന്നും കനക പറഞ്ഞെന്നും കുട്ടി പത്മിനി പറഞ്ഞു.

You May Also Like