Connect with us

Hi, what are you looking for?

Film News

‘മാസ്റ്റർ’  വിജയിച്ചപ്പോളും സമ്മാനത്തെ കുറിച്ച് വിജയ് യോട് ചോദിച്ചു! ഈ കാര്യത്തിൽ അതിശയം കണ്ടെത്തിയ നടനാണ് അദ്ദേഹം, ലളിതകുമാർ 

ലോകേഷ് സംവിധാനം ചെയ്യ്തു ലളിത് കുമാർ നിർമ്മിച്ച വിജയ് ചിത്രം ലിയോ ഇപ്പോൾ തീയിട്ടറുകളിൽ കത്തിക്കയറുകയാണ്, ഈ അവസരത്തിൽ നിർമാതാവ് ലളിത് കുമാർ വിജയ് കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, ഇപ്പോൾ ചിത്രങ്ങൾ വിജയിച്ചു കഴിയുമ്പോൾ അതിലെ നായകനും, സംവിധായകനുമെല്ലാം നിർമാതാക്കൾ സമ്മാനം കൊടുക്കുന്നത് ഒരു പതിവാണ്, ജയിലർ , വിക്രം എന്നി ചിത്രങ്ങൾ വിജയിച്ചപ്പോളും ഇങ്ങനൊരു സമ്മാനം നൽകിയിരുന്നു നിർമാതാവ്.അപ്പോൾ ലിയോ യും വിജയിച്ചാൽ ഇങ്ങനൊരു സമ്മാനം ഉണ്ടകുമോ എന്ന ചോദ്യത്തിനാണ് നിർമാതാവ് വിജയ് കുറിച്ച് പറഞ്ഞത്.

ലോകേഷ് സംവിധാനം ചെയ്യ്ത വിജയ് ചിത്രം മാസ്റ്റർ നിർമ്മിച്ചതും ലളിതകുമാർ ആയിരുന്നു, മാസ്റ്റർ സിനിമ വിജയിച്ചപ്പോളും വിജയ് ക്ക് താൻ ഒരു സമ്മാനം നൽകണമെന്ന് ചിന്തിച്ചു. അതിനെ കുറിച്ച് താൻ അദ്ദേഹത്തോട് സൂചിപ്പിച്ചു, എന്നാൽ  അദ്ദേഹം പറഞ്ഞത് എനിക്ക് ശമ്പളം തന്നല്ലോ, ഇനിയും ആവശ്യം ഒന്നും തനിക്കില്ല,

ഞാൻ ചെയ്യ്ത ജോലിയുടെ ശമ്പളം കിട്ടി അതുമതി, അദ്ദേഹത്തിന്റെ വാക്കുകൾ ശരിക്കും എനിക്ക് അതിശയമായിരുന്നു, ആരും ഇപ്പോൾ അങ്ങനെ പറയില്ലല്ലോ ലളിത് കുമാർ പറയുന്നു, എന്നാൽ ലിയോ വിജയിച്ചുകഴിയുമ്പോൾ അദ്ദേഹത്തിന് ഒരു സമ്മാനം അത് ആലോചനയിൽ ഉണ്ട്, പക്ഷെ അദ്ദേഹം അതിനു സമ്മതിക്കുമോ എന്ന് തോന്നുന്നില്ല നിർമാതാവ് ലളിത് കുമാർ പറയുന്നു.

 

 

You May Also Like