Connect with us

Hi, what are you looking for?

Film News

സാരിയില്‍ അതീവ സുന്ദരിയായി ലിയോണ; ‘ശരിക്കും കണ്‍കെട്ട് തന്നെ’യെന്ന് ആരാധകര്‍

കലികാലം എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി ലിയോണ ലിഷോയ്. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെയാണ് ലിയോണ മലയാളികളുടെ മനസില്‍ ഇടം നേടിയത്. സിനിമ-സീരിയല്‍ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ 12-ത് മാനായിരുന്നു ലിയോണയുടെ അവസാന റിലീസ് ചിത്രം. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലിയോണയുടെ പുതിയ ഷോര്‍ട് ഫിലിം കണ്‍കെട്ടിലെ വേഷത്തില്‍ തന്നെയാണ് താരം എത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.ചുവന്ന സാരിയും വലിയ വട്ടപ്പൊട്ടും കണ്‍മഷിയെഴുതിയ കണ്ണുകളും അഴിച്ചിട്ട നീളന്‍ മുടിയും കുപ്പിവളകളുമൊക്കെയായി ആരുടെയും മനം മയക്കുന്ന സൗന്ദര്യത്തിലാണ് താരം എത്തിയിരിക്കുന്നത്. തറവാടിന്റെ അകത്തളങ്ങളും തിരിയിട്ട വിളക്കുകളും എല്ലാം പഴമനിറഞ്ഞൊരു അനുഭൂതിയാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്.

വളരെ ചുരുക്കം കഥാപാത്രങ്ങള്‍ ഉള്ള ഷോര്‍ട് ഫിലിം ആണ് കണ്‍കെട്ട്. ജിതിന്‍ സുരേഷ് സംവിധാനം ചെയ്ത സിനിമയില്‍ സൗഗന്ത് ആണ് ഡിഒപി. അരുണ്‍ വി അക്ഷയയുടെ സംഗീതവും മികച്ചതാണ്.ലിയോണയ്ക്കൊപ്പം അര്‍ജുന്‍ നന്ദകുമാറും അഭിനയിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് യൂട്യൂബില്‍ ലഭിക്കുന്നത്. അതോടൊപ്പം ലിയോണയുടെ യക്ഷി ഇന്‍സ്റ്റാഗ്രാമിലും ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. ലിയോണ തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മലയാളത്തിലെ തിരക്കുള്ള നായികമാരില്‍ ഒരാളിയി മാറുകയാണ് ലിയോണ. ഈ വര്‍ഷം ഇതിനോടകം താരത്തിന്റേതായി മൂന്ന് സിനിമകള്‍ റിലീസ് ചെയ്തു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ 12ത് മാനില്‍ ലിയോണ മികച്ച വേഷമാണ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് താരം തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലിയോണ ഈ കാര്യം തുറന്ന് പറഞ്ഞത്, ‘ജീവിതം സുന്ദരമാണ്.. ജീവിതം വേദനാജനകമാണ്.. ഇത് രണ്ടും മിക്കപ്പോഴും ഒരുമിച്ചാണ്. എന്‍ഡോമെട്രിയോസിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷമാകുന്നു. രണ്ടാം സ്റ്റേജ് ആണിപ്പോള്‍. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകളും എന്‍ഡോ വീര്‍ക്കലും നോര്‍മല്‍ ലൈഫ് അസാധ്യമാക്കിയ എല്ലാ ചെറിയ കാര്യങ്ങളും.. ഇത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും തുടര്‍ച്ചയായ പ്രക്രിയയുമായ ഒരു രോഗമാണ്. ഈ ഭയാനകമായ യാത്രയില്‍ നിന്ന് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എന്റെയും പ്രിയപ്പെട്ട ഡോക്ടര്‍ ലക്ഷ്മിയുടെയും സഹായത്തോടെ ഒരുപാട് മുന്നോട്ട് വന്നെന്ന് ഞാന്‍ കരുതുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകള്‍ ഇത് മനസ്സിലാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കഠിനമായ ആര്‍ത്തവ വേദന നല്ലതല്ല. അത് സാധാരണവുമല്ല. ദയവായി ഒരു ഡോക്ടറെ സമീപിക്കുക..’ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയും പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

 

 

 

You May Also Like