Connect with us

Hi, what are you looking for?

Local News

കളി കാര്യമായി…! സിംഹം പിടിവിട്ടില്ല…! മൃഗശാലയിലെ ജീവനക്കാരന് സംഭവിച്ചത്..!

മൃഗശാലകള്‍ എന്നും കൗതുകം ഉണര്‍ത്തുന്ന, രസകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുമെങ്കിലും അവിടേയും അപകടം പതിയിരിക്കുന്നുണ്ട് എന്ന് നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാഴ്ച്ചക്കാര്‍ക്ക് മുന്നില്‍ മൃഗവുമായി ഇടപഴകിയ ജീവനക്കാന് പറ്റിയ അമളിയാണ് വലിയ ഒരു ദുരന്തത്തിലേക്ക് കൊണ്ടെത്തിച്ചത്. മൃഗശാലയില്‍ എത്തിയ കാഴ്ച്ചക്കാരെ രസിപ്പിക്കാനും അവരില്‍ കൗതുകം ഉണര്‍ത്താനും വേണ്ടി ജീവനക്കാരനായ ഒരാള്‍ സിംഹത്തിന്റെ വായില്‍ കൈ ഇട്ടതാണ് വലിയ അപകടത്തിലേക്ക് കൊണ്ടെത്തിച്ചത്.

സിംഹത്തെ കാണാന്‍ ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് ജീവനക്കാരന്‍ സിംഹത്തിന്റെ വായില്‍ കൈ ഇട്ട് കളിച്ചത്. ആദ്യം സിംഹം ഒന്നും ചെയ്തില്ല എങ്കിലും സമയം അതിക്രമിച്ചപ്പോള്‍ സിംഹ ജീവനക്കാരന്റെ കൈയ്യില്‍ കടിക്കുകയായിരുന്നു. സിംഹം കടിച്ചപ്പോള്‍ പോലും മൃഗശാലയില്‍ എത്തിയ കാഴ്ച്ചക്കാര്‍ക്ക് അപകടമാണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ജീവനക്കാരനും സിംഹവും കളിക്കുകയാണെന്നാണ് ഇവരും കരുതിയത്. പിന്നീട് ഇയാള്‍ ഉറക്കെ കരഞ്ഞപ്പോഴാണ് കളി കാര്യമായെന്ന് മനസ്സിലായത്.

കുറച്ച് സമയത്തോളും സിംഹം ഇയാളുടെ കൈ കടിച്ച് വെയ്ക്കുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. സിംഹത്തെ കാണാന്‍ എത്തിയവര്‍, ജീവനക്കാരന്‍ സിംഹത്തെ കളിപ്പിക്കുന്ന രംഗങ്ങള്‍ എല്ലാം തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സിംഹ് കൈ വിടാതെ വന്നപ്പോള്‍ കുതറിമാറാന്‍ അയാള്‍ കുറച്ച് നേരം ശ്രമിക്കുന്നുണ്ട്. പി്ന്നീട് സിംഹം പിടി വിട്ടപ്പോള്‍ ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു. പെട്ടെന്നാണ് കളി കാര്യമായെന്നും അപകടം സംഭവിച്ചു എന്നും അവര്‍ക്ക് പോലും മനസ്സിലാകുന്നത്. ജെമൈക്കയിലെ മൃഗശാലയില്‍ വെച്ചാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൡലൂടെ മനസ്സിലാകുന്നത്.

You May Also Like