Connect with us

Hi, what are you looking for?

Film News

ശ്രീനിവാസന്‍ തിരിച്ചുവരുന്നു…! ലൂയിസിലൂടെ…

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കലാകാരനാണ് ശ്രീനിവാസന്‍. ഒരു നടന്‍ എന്നതിലുപരി സിനിമയുടെ മറ്റ് പല മേഖലകളിലും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഥ, സംവിധാനം, ഡബ്ബിംഗ് അങ്ങനെ ഒരുപാട് മേഖലകളില്‍ അദ്ദേഹം ശോഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മലയാള സിനിമയ്ക്ക് ഒരു മുതല്‍കൂട്ടാണ്.

മക്കള്‍ സിനിമാ മേഖലയില്‍ സജീവമായിരിക്കുമ്പോളും ശ്രീനിവാസന്‍ ഈ മേഖലയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാലിപ്പോഴിതാ അദ്ദേഹം വീണ്ടും തിരിച്ച് വരുന്നു എന്ന സന്തോവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഥയും, സംവിധാനവും ഷാബു ഉസ്മാന്‍ കോന്നി നിര്‍വ്വഹിക്കുന്ന ലൂയിസ് എന്ന സിനിമയിലൂടെയാണ് ശ്രീനിവാസന്‍ മലയാള സിനിമിയിലേക്ക് വീണ്ടും ഒരു ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുന്നത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന ‘ലൂയിസ്’ കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ റ്റിറ്റി എബ്രഹാം കോട്ടുപള്ളില്‍ ആണ് നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം മനു ഗോപാലാണ് ഒരുക്കുന്നത്. ക്യാമറ ആനന്ദ് കൃഷ്ണ കൈകാര്യം ചെയ്യുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തന്നെയായിക്കും ലൂയിസ് എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

 

You May Also Like