Connect with us

Hi, what are you looking for?

Film News

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി മേജർ രവി !!

സംവിധായകനും നടനുമായ മേജര്‍ രവിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം താരം മേജർ രവി തന്നെയാണ് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയായിരുന്നു വിശദീകരണം എല്ലാവർക്കും നമസ്കാരം…എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ICU വിൽ നിന്ന് മാറ്റി. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.. എല്ലാവരെയും സ്നേഹിക്കുന്നു. എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

മേജർ രവി സിനിമയിലേക്ക് എത്തുന്നത് സൈനിക സേവനത്തിന് ശേഷമാണ്. 1990 കാലയളവിൽ ആണ് അദ്ദേഹം സിനിമ ജീവിതം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹസന്‍ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പുനര്‍ജനി എന്ന ചിത്രമാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം.

2006 ല്‍ പുറത്തിറങ്ങിയ മോഹനലാൽ ചിത്രം കീര്‍ത്തിചക്രയിലൂടെയാണ് സംവിധായകനായി മേജര്‍ രവി ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. അതിൽ പിന്നെ കുരുക്ഷേത്ര,മിഷന്‍ 90 ഡേയ്സ്,കാണ്ഡഹാര്‍ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. കൂടാതെ നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like