Connect with us

Hi, what are you looking for?

Film News

ലിജോ നിര്‍മിച്ച ലോകം..!!! മലൈക്കോട്ടൈ വാലിബന്റെ പുതിയ വാര്‍ത്തയുമായി മോഹന്‍ലാല്‍

മലയാള സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും കാത്തിരിപ്പിലാണ് ആരാധക ലോകം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംബന്ധിച്ച് വിവരം പങ്കുവച്ചിരിക്കുകയാണ് താരം.

‘ഇന്ത്യന്‍ സമയം വൈകിട്ട് ആഞ്ച് മണിക്ക് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത് വിടും. ലിജോ നിര്‍മിച്ച ലോകത്തിലേക്ക് ഒരു നോട്ടത്തിനായി കാത്തിരിക്കുക’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലുക്ക് എന്താകുമെന്ന് അറിയാനുള്ള അവേശമാണ് ആരാധകലോകം. ഷൂട്ടിങ്ങിനിടെ ചിത്രങ്ങളെല്ലാം ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. അതേ പ്രതീക്ഷയോടെയാണ് ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച വാര്‍ത്തയ്ക്കും ആരാധകര്‍ കാത്തിരുന്നത്. ഏപ്രില്‍ 14ന് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്നായിരുന്നു.

അതേസമയം ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.
രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രയാസമേറിയതും, ദൈര്‍ഘ്യമേറിയതുമായ ഷോട്ടുകളായിരുന്നു എന്നും ലിജോ പറഞ്ഞിരുന്നു.

You May Also Like