Connect with us

Hi, what are you looking for?

Film News

ഒരുപാട് ആഗ്രഹിച്ച് ചെന്നപ്പോള്‍ മാളവിക കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരം..!!

താങ്ങായി നിന്നവര്‍ പെട്ടെന്നൊരു നിമിഷം നമ്മെ വിട്ട് പോകുമ്പോള്‍ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിപ്പോകുന്ന നിമിഷങ്ങള്‍ മനുഷ്യര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ താങ്ങായി നില്‍ക്കാന്‍ പിന്നെയും ആരെങ്കിലും ജീവിതത്തിലുണ്ടാകും. പ്രതീക്ഷയുടെ ആ ഒരു തിരി മതി പിന്നെ ജീവിതത്തിലേക്ക് മുഴുവന്‍ വെളിച്ചം വീശാന്‍. അങ്ങനെ ഒരു പതിനൊന്ന് വയസ്സുകാരിക്ക് പെട്ടെന്ന് ജീവിതത്തിന്റെ താങ്ങും തണലുമായി നിന്ന് അച്ഛന്‍ നഷ്ടപ്പെട്ട് പോവുകയും പിന്നീട് അമ്മ എല്ലാമായി മാറുകയും ചെയ്ത ഒരു ജീവിത കഥയാണ് മാളവിക കൃഷ്ണദാസിന്റെത്.

നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് മാളവിക കൃഷ്ണദാസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് അവതാരികയായും സീരിയലുകളില്‍ നടിയായും മാളവിക കുടംുബ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. അന്ന് അച്ഛന്‍ എന്താണോ ആഗ്രഹിച്ചത് ആ നിലയില്‍ തന്നെയാണ് മാളവിക ഇന്ന് ഒരു കലാകാരിയായി വളര്‍ന്ന് എത്തി നില്‍ക്കുന്നത്. ഇതിനെല്ലാം തന്റെ കൂടെ നിന്നത് അമ്മയാണെന്ന് താരം പറയുന്നു. ജീവിതത്തെ കുറിച്ച് ഒരു പരിപാടിയ്ക്കിടെ വെച്ച് മാളവിക പറഞ്ഞ വാക്കുകളിലേക്ക്…ചോദിക്കുന്ന എന്തും തന്നാല്‍ കഴിയും വിധം സാധിച്ചു തരുന്ന, എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അച്ഛന്‍. ഞാന്‍ ഒരു നര്‍ത്തകി ആയി കാണണം എന്നും എനിക്കൊരു നല്ല ഭാവി ഉണ്ടായി കാണണം എന്നും ആഗ്രഹിച്ച അച്ഛന്‍. ഏഴാം ക്ലാസില്‍ വച്ച് ആദ്യമായി എന്റെ ഗള്‍ഫ് ഷോയ്ക്ക് അച്ഛനൊപ്പം പുറപ്പെട്ടതാണ് ഞാന്‍. ഫ്ളൈറ്റില്‍ വച്ച് അച്ഛന് വയ്യാതെയായി.

പതിനൊന്ന് വയസ്സുകാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. ഫ്ളൈറ്റ് എമര്‍ജന്‍സിയായി ലാന്റ് ചെയ്ത് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചു. എല്ലാം സുഖമായി അച്ഛന്‍ തിരിച്ചുവരും എന്നും, വീണ്ടും ഡാന്‍സിന് പോകാം എന്നും ആഗ്രഹിച്ച് നില്‍ക്കുന്ന സമയത്ത് ഞാന്‍ കണ്ടത് അച്ഛന്റെ ഡെഡ് ബോഡിയാണ്. അവിടെ എല്ലാം തീര്‍ന്നു എന്ന് കരുതി. അച്ഛനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സാധാരണ വീട്ടമ്മയാണ് എന്റെ അമ്മ. അച്ഛന് ഒരു മെഡിക്കല്‍ ഷോപ്പ് ഉണ്ട്. അത് മാത്രമാണ് ഞങ്ങളുടെ വരുമാനം.

അത് വച്ച് എന്നെ പഠിപ്പിക്കാനും, അച്ഛന്‍ കണ്ട എന്നെ കുറിച്ചുള്ള സ്വപ്നം പൂര്‍ത്തിയാക്കാനും അമ്മയ്ക്ക് കഴിയില്ല എന്ന് പലരും പറഞ്ഞു. എന്നാല്‍ അച്ഛന്റെ ആഗ്രഹം നടത്താന്‍ വേണ്ടി കഷ്ടപ്പാടുകള്‍ക്കിടയിലും നൃത്തം പഠിച്ചു. പല ഷോകളും കഴിഞ്ഞു. അവസാനം നായികാ നായകനിലും എത്തി. അവിടെ നിന്ന് ഇവിടെ വരെ പിന്നെ പടി പടിയായുള്ള ഉയര്‍ച്ചയാണ്. ഇപ്പോള്‍ എനിക്ക് എന്റെ അമ്മയ്ക്ക് എന്നാല്‍ കഴിയും വിധം സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്നുണ്ട് എന്നും മാളവിക പറയുന്നു.

 

 

You May Also Like