Connect with us

Hi, what are you looking for?

Film News

‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുവോ’! മാളികപ്പുറം വിജയാഘോഷത്തില്‍ ഉണ്ണി മുകുന്ദനോട് മമ്മൂട്ടി

‘മാളികപ്പുറം’ സിനിമയുടെ തകര്‍പ്പന്‍ വിജയം ആഘോഷമാക്കിയിരിക്കുകയാണ് ടീം. നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിജയവും ആഘോഷമാക്കിയത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടിയും ആഘോഷത്തില്‍ ചേര്‍ന്നത്.

പടം സൂപ്പര്‍ ഹിറ്റായതിന് മമ്മൂക്കയുടെ കാലില്‍ തൊട്ടാണ് ഉണ്ണി നന്ദി പറഞ്ഞത്.ചടങ്ങിലേക്ക് സ്വീകരിക്കാനെത്തിയ ഉണ്ണി മുകുന്ദനോട് ‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുവോ’ എന്ന് മമ്മൂട്ടി തമാശയായി ചോദിച്ചു. ഈ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി.’ എന്നാണ് ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ്
‘മാളികപ്പുറം’. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന കല്ല്യാണിയുടെ യാത്രയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയാണ് കഥയായി അവതരിപ്പിക്കുന്നത്.

You May Also Like