Connect with us

Hi, what are you looking for?

Film News

മുഖ്യമന്ത്രി അത് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞുപോയി..!!

മലയാള സിനിമയുടെ താരരാജാവാണ് മമ്മൂട്ടി. ഇപ്പോഴിതാ താരം ദുബായ് എക്‌സ്പോയിലെ ഇന്ത്യന്‍ പവിലിയനെക്കുറിച്ച് സംസാരിച്ച കാര്യങ്ങളും യു എ ഇ യിലെ ജനങ്ങള്‍ക്ക് മലയാളികളെക്കുറിച്ചുള്ള അഭിപ്രായവും കേട്ട് മമ്മൂട്ടിക്കുണ്ടായ വികാരത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

യു എ ഇ യിലെ ജനങ്ങള്‍ക്ക് മലയാളികളെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ കേട്ടപ്പോള്‍ സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞു എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ 17 വരെ നടക്കാനിരിക്കുന്ന ദുബായ് എക്‌സ്പോയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് മനസ്സ് തുറന്നത്. ദുബായ് എക്‌സ്പോയിലെ ഇന്ത്യന്‍ പവിലിയനില്‍ നമുക്ക് നമ്മുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മാത്രമല്ല നമ്മുടെ സംസ്‌കാരം ഈ രാജ്യത്തെ സംസ്‌കാരവുമായി കൈമാറാനും അവരുടെ സംസ്‌കാരവുമായി ഇടപഴകാനും സാധിക്കുന്നു.ഇന്ത്യന്‍ പവിലിയന്‍ ഒരുങ്ങുന്നതോടെ ഇത്തരമൊരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പകുതി നൂറ്റാണ്ടോളമായി നമ്മുടെ ആള്‍ക്കാര്‍ ഇവിടെ ജീവിക്കുന്നു.

ഇവിടത്തെ ജനങ്ങളുമായി സഹോദര തുല്യമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് നമ്മളെ പറ്റിയുള്ള അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുവെന്നും വളരെ അഭിമാനം തോന്നി എന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

You May Also Like