Connect with us

Hi, what are you looking for?

Film News

‘ചെയ്ത പാപങ്ങള്‍ക്കുള്ള ശമ്പളമാണ് ഭിന്നശേഷിക്കാരായ മക്കള്‍’!!! കടുവയ്ക്ക് പിന്നാലെ മമ്മൂട്ടി ചിത്രവും വിവാദത്തില്‍

‘കടുവ’ സിനിമയിലെ പൃഥ്വിരാജിന്റെ ഡയലോഗ് വിവാദമായതിന് പിന്നാലെ മമ്മൂട്ടി സിനിമയും വിവാദത്തില്‍. ‘കടുവ’യില്‍ ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നെന്ന പരാമര്‍ശമാണ് വിവാദമായിരുന്നത്. തുടര്‍ന്ന് പൃഥ്വിയും ഷാജി കൈലാസും മാപ്പ് പറഞ്ഞെത്തിയിരുന്നു. തുടര്‍ന്ന ഭാഗം നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ‘ബ്ലാക്ക്’ എന്ന സിനിമയില്‍ പോലീസ് കഥാപാത്രം വില്ലനായ ഡാവിന്‍ കാര്‍ലോസ് പടവീടനോട് (ലാല്‍) പറയുന്ന ഡയലോഗാണ് വിവാദമാകുന്നത്.
കടുവയില്‍ വില്ലന്റെ ഭിന്നശേഷിക്കാരനായ മകന്‍ ഉള്‍പ്പെട്ട രംഗത്തിലാണ് ‘നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും’ എന്ന് നായകന്‍ പറയുന്നത്. ഇതില്‍ നേരിട്ട് പരാമര്‍ശമില്ലെങ്കിലും, അത്തരമൊരു പ്രയോഗം ഈ അവസ്ഥയുള്ള കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ബാധിക്കുന്നു എന്ന പേരിലാണ് വന്‍ വിവാദമായത്.

എന്നാല്‍ മമ്മൂട്ടിയുടെ ബ്ലാക്കില്‍ നേരിട്ടുള്ള പരാമര്‍ശമാണ് കേള്‍ക്കുന്നത്. ‘ചെയ്ത പാപങ്ങള്‍ക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മള്‍. മിണ്ടാനും കേള്‍ക്കാനും ത്രാണിയില്ലാത്ത ഒരു കൊച്ചിന്റെ രൂപത്തില്‍ എനിക്കും, കട്ടിലില്‍ ചങ്ങലയില്‍ കിടക്കുന്ന ഭാര്യയും ആ പാവം മോനും നിനക്കും’ എന്നാണ് പൊലീസുകാരനായ കരിക്കാമുറി ഷണ്മുഖന്‍ എന്ന മമ്മൂട്ടി കഥാപാത്രം വില്ലനോട് പറയുന്നത്.

2004ലാണ് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ബ്ലാക്ക് പുറത്തുവന്നത്. ലാല്‍ ആണ് നിര്‍മ്മാണം. ഏറെ നാളുകള്‍ക്കു ശേഷം നടന്‍ റഹ്‌മാന്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയതും ബ്ലാക്കിലൂടെയാണ്.

You May Also Like