Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി രാഷ്ട്രീയത്തിലേക്കോ? കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് മെഗാതാരം

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ? ഈ സംശയം ജനിപ്പിക്കുന്നത് മെഗാതാരത്തിന്റെ പുതിയ ചിത്രങ്ങളാണ്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വെളിപ്പെടുത്താത്ത താരമാണ് മമ്മൂട്ടി. താരം ഇപ്പോള്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനെയും
ബിസിസിഐ വൈസ് പ്രസിഡന്റിനെയും രാജ്യസഭാ എംപി രാജീവ് ശുക്ലയെയും നേരില്‍ കണ്ടിരിക്കുകയാണ് താരം. മമ്മൂട്ടിയ്‌ക്കൊപ്പം ജോണ്‍ ബ്രിട്ടാസ് എംപിയും നടന്‍ രമേശ് പിഷാരടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

നടന്‍ രമേശ് പിഷാരടി തന്നെയാണ് ഈ അസാധാരണ ചിത്രങ്ങള്‍ പങ്കുവച്ചതത്.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്. നമ്മുടെ സ്വന്തം മമ്മൂക്കയുമായുള്ള അനുരാഗ് താക്കൂറിന്റെ അനൗപചാരികവും എന്നാല്‍ ഗംഭീരവും ക്രിയാത്മകവുമായ ചര്‍ച്ചയായിരുന്നു അത്’, എന്ന് പറഞ്ഞാണ് രമേശ് പിഷാരടി ചിത്രങ്ങള്‍ പങ്കുവച്ചത്.

അതേസമയം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകനായ റോബി വര്‍ഗീസിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിപ്പിലാണ് ആരാധകലോകം.

You May Also Like