Connect with us

Hi, what are you looking for?

Film News

ഭാര്യയെന്ന നിലയില്‍ ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന് മംമ്ത മോഹന്‍ദാസ്

മലയാളികളുടെ പ്രിയനായികയാണ് മംമ്ത മോഹന്‍ദാസ്. ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ മംമ്ത നമ്മുടെ മനസ് കീഴടക്കിയിരുന്നു. ദിലീപിനൊപ്പമുള്ള മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ മംമ്തയ്ക്ക് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. സിനിമാകരിയര്‍ മംമ്തയെ ഉയരങ്ങളിലെത്തിച്ചുവെങ്കിലും മംമ്തയുടെ ജീവിതം അത്ര സുഖകരമല്ലായിരുന്നു.


വിവാഹജീവിതം ഒരുവര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളു. കാന്‍സര്‍ രോഗം മംമ്തയുടെ ജീവിതത്തെ വളരെ മോശമായ രീതിയില്‍ ബാധിക്കുകയും ചെയ്തു.
ഇപ്പോള്‍ തന്റെ ദാമ്പത്തിക ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മംമ്തയുടെ വാക്കുകള്‍-
തങ്ങളുടെ സമ്മതപ്രകാരം വീട്ടുകാര്‍ നടത്തിയ ബന്ധമായിരുന്നു വിവാഹം. പ്രജിത്തുമായി തനിക്ക് ഉണ്ടായിരുന്നത് വെറുമൊരു സൗഹൃദം മാത്രം ആയിരുന്നു. അതാണ് പിന്നീട് ദാമ്പത്യജീവിതത്തിലേക്ക് നയിച്ചത്.
വിവാഹം കഴിഞ്ഞ് ആദ്യ രണ്ടു മൂന്നു നാളുകളില്‍ മാത്രമാണ് തനിക്ക് സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കാനായത്. പിന്നീട് പ്രതിസന്ധി ഘട്ടങ്ങള്‍ ആയിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്. പ്രജിത്തിന്റെ അച്ഛനും അമ്മയും ഒരു ഈശ്വരവിശ്വാസികള്‍ ആയിരുന്നില്ല, തങ്ങള്‍ ദൈവഭക്തന്‍ ആയിരുന്നു. ഇതൊക്കെ തന്റെ ദാമ്പത്യജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.


തന്റെ അമ്മയും അച്ഛനും പ്രജിത്തിനെ സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്നാല്‍ അവരോട് തിരിച്ച് അത്തരത്തിലൊരു സമീപനം തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരു ഭാര്യ എന്ന നിലയില്‍ ഉള്ള യാതൊരു പരിഗണനയും തനിക്ക് ലഭിച്ചിട്ടില്ല. എങ്കില്‍ പോലും നിരവധി കാര്യങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഒരു സോഷ്യല്‍ ഡ്രിങ്കര്‍ ആയിരുന്നു അയാള്‍. ഇതൊക്കെ തനിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നത് ആയിരുന്നു. എങ്കിലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുക ആയിരുന്നു. ഇത്രയൊക്കെ ആയിട്ടും അവസാന ഘട്ടത്തില്‍ മാത്രമാണ് താന്‍ പ്രശ്നങ്ങളൊക്കെ തന്റെ വീട്ടുകാരുമായി പങ്കുവെച്ചത്.

 

 

 

You May Also Like