Connect with us

Hi, what are you looking for?

Film News

സംവൃത അഭിനയിച്ച ആ കഥാപാത്രം മമതയുടെ ജീവിത കഥയാണ്, തുറന്നു പറഞ്ഞ് ലാൽ

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.അടുത്തിടെ താരം നിർമ്മാതാവാകുന്ന കാര്യം പുറത്ത് പറഞ്ഞിരുന്നു, നിരവധി ആരാധകരും താരങ്ങളും മമതയ്ക്ക് ആശംസകൾ നേർന്നെത്തിയിരുന്നു.

ലാൽജോസ് സംവിധാനം ചെയ്‌തു ഫഹദ് നായകനായി എത്തിയ ചിത്രമാണ്ഡയമണ്ട് നെക്ലേസ്, ചിത്രത്തിൽ മൂന്നു നായികമാർ ആയിരുന്നു ഉള്ളത്, ഇപ്പോൾ സിനിമയെ കുറിച്ച് ലാൽജോസ് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നെടുന്നത്, ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഫഹദിനുള്ളത്. ഒരാള്‍ സംവൃത സുനില്‍ അവതരിപ്പിച്ച അമ്മു എന്ന കഥാപാത്രമാണ്. ക്യാന്‍സര്‍ രോഗിയായ അമ്മുവിന്റെ കഥ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. നടി മംമ്ത മോഹന്‍ദാസിന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് ഈ കഥാപാത്രം ജനിച്ചതെന്ന് ലാൽ തന്നോട് ലാൽജോസ് പറഞ്ഞിട്ടുള്ളതായി പറയുകയാണ് മമത.

ലാൽജോസിന്റെ പുതിയ സിനിമയിലെ നായികയാകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മമത ഈ കാര്യങ്ങൾ പറയുന്നത്, മമത പറയുന്നത് ഇങ്ങനെ , എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം അദ്ദേഹം ഒരുക്കിയതെന്ന് എന്നോട് പറഞ്ഞിരുന്നു, എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം ഇപ്പോള്‍ സാധിച്ചു. മമത പുതിയതായി അഭിനയിക്കുന്നത് റാസല്‍ഖൈമയില്‍ താമസിക്കുന്ന മുസ്ലീം കുടുംബത്തിന്റെ പതിനാറ് വര്‍ഷത്തെ കഥ പറയുന്ന ചിത്രത്തിലാണ്. ഒരു കുടുംബ ചിത്രം ആണിതെന്നു താരം പറയുന്നു

You May Also Like