Connect with us

Hi, what are you looking for?

Film News

‘ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ നഷ്ടത്തിന്റെ ശൂന്യത എപ്പോഴും അവിടെ ഉണ്ടാകും’- മഞ്ജു വാര്യര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരവും ലേഡി സൂപ്പര്‍ സ്റ്റാറുമാണ് മഞ്ജു വാര്യര്‍. വെറും രണ്ടു വര്‍ഷത്തെ സിനിമ കരിയര്‍ കൊണ്ട് മാത്രം മലയാളി എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണ് മഞ്ജു സമ്മാനിച്ചത്. രണ്ട് വര്‍ഷത്തിനിടെ 14 ഓളം സിനിമകള്‍ താരം ചെയ്തു. രണ്ട് സ്റ്റേറ്റ് അവാര്‍ഡും താരം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെയാണ് വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ താരത്തിന്റെ തിരിച്ചുവരവിന് മലയാളി അത്രമേല്‍ കാത്തിരുന്നത്.

അതേസമയം 1998 വര്‍ഷത്തില്‍ ആയിരുന്നു മഞ്ജു ദിലീപ് വിവാഹം. വിവാഹ ശേഷം കുടുംബിനിയായി താരം മാറി. ഇതിനിടെ മകള്‍ മീനാക്ഷിയും എത്തി. ശേഷം വിവാഹ മോചന ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നത്. ഹൗ ഓള്‍ ആര്‍ യുവിലെ നിരുപമ രാജീവായി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പിന്നീടുവരം ലേഡി സൂപ്പര്‍ സ്റ്റാറിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.വിവാഹ മോചിതരായെങ്കിലും താരം ഇതുവരെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞിട്ടില്ല, പ്രശ്‌നങ്ങള്‍ എന്നുമാത്രമല്ല ഒരു വാക്കുപോലും ജീവിതത്തിലെ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫ്‌ലവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് താരം പറയുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായിട്ടാണ് മഞ്ജു വാര്യര്‍ ഈ കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്നത്. മഞ്ജു പറയുന്ന വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

”എന്തൊക്കെ വാക്കുകള്‍ കേട്ടാലും, ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം എപ്പോഴും അവിടെ തന്നെ ഉണ്ടാകും. അതിന്റെ ശൂന്യത എപ്പോഴും അവിടെ തന്നെ നിലനില്‍ക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു എന്ന് മാത്രം. അത്രയേ ഉള്ളൂ”-എന്നാണ് മഞ്ജു പറയുന്നത്.

ഈ പരിപാടിയുടെ പ്രമോ എപ്പിസോഡ് മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉത്രാട ദിനത്തില്‍ ആണ് പരിപാടി പൂര്‍ണ്ണമായി സംപ്രേക്ഷണം ചെയ്യുന്നത്. ആരെക്കുറിച്ചാണ് മഞ്ജു വാര്യര്‍ പറഞ്ഞത് എന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം.

<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fflowersonair%2Fvideos%2F855979005374068%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

You May Also Like