Connect with us

Hi, what are you looking for?

Film News

കഴുത്തില്‍ കുറേ ഉണ്ടല്ലോ..!! ആ ഭാരം ഞാന്‍ താങ്ങിക്കോളാം! കമന്റിന് എം. ജി ശ്രീകുമാറിന്റെ മറുപടി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഇപ്പോഴിതാ ഭാര്യയുമൊത്തുള്ള മൂകാംബിക ദര്‍ശനത്തിന്റെ ഫോട്ടോ പങ്കുവെച്ച് എത്തിയ ഗായകന്റെ ഫോട്ടോയ്ക്ക് അടിയില്‍ വന്ന കമന്റും അതിന് എം.ജി ശ്രീകുമാര്‍ നല്‍കിയ മറുപടി കമന്റുമാണ് ശ്രദ്ധ നേടുന്നത്. മൂകാംബിക ദര്‍ശനം എന്ന് കുറിച്ചാണ് എംജി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഈ ഫോട്ടോയ്ക്ക് അടിയിലാണ് കമന്റുമായി ഒരു വ്യക്തി എത്തിയത്.

കഴുത്തില്‍ ഇഷ്ടംപോലെ ലോക്കറ്റുകള്‍ ഉണ്ടല്ലോ.. ഭാരം തോന്നാറില്ലേ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. കഴുത്തില്‍ ഇഷ്ടം പോലെ ലോക്കറ്റുകള്‍ ഉണ്ടല്ലോ.. ഭാരം തോന്നാറില്ലേ.. ഓരോന്നിനും പൈനായിരത്തില്‍ കൂടുതല്‍ വില ഉണ്ടാകുമല്ലോ.. എന്നായിരുന്നു കമന്റ്. ഉടനെ കമന്റിന് മറുപടിയുമായി എം.ജി ശ്രീകുമാറും എത്തി. എന്തിനാ കുഞ്ഞേ.. ആ ഭാരം ഞാന്‍ താങ്ങിക്കോളാം.. എന്നാണ് എംജി മറുപടിയായി കുറിച്ചത്.. സാര്‍ കണക്കിന് തന്നെ മറുപടി കൊടുത്തു എന്നാണ് അദ്ദേഹം കുറിച്ച് മറുപടിയ്ക്ക് അടിയില്‍ വരുന്ന മറ്റുള്ളവരുടെ കമന്റുകള്‍, അതേസമയം, നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

പാട്ടിന്റെ മേഖലയ്ക്ക് അപ്പുറത്ത് സോഷ്യല്‍ മീഡിയ ഇടങ്ങളിലും ശ്രദ്ധ നേടുന്ന താരമാണ് എം.ജി ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ആദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിച്ച് എത്താറുണ്ട്. എം.ജി പങ്കുവെയ്ക്കുന്ന ഫോട്ടോകളും ശ്രദ്ധ നേടാറുണ്ട്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്..

ഇതിന്റെ എല്ലാം വിശേഷങ്ങളും എം.ജി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. മലയാളികള്‍ എന്നും ഓര്‍ത്ത് വെയ്ക്കുന്ന ഒരുപിടി ഗാനങ്ങള്‍ തന്റെ ശബ്ദത്തിലൂടെ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന സംഗീത റിയാലിറ്റി ഷോയിലെ നിറസാന്നിധ്യമാണ് എം.ജി ശ്രീകുമാര്‍ ഇപ്പോള്‍.

You May Also Like