Connect with us

Hi, what are you looking for?

Film News

‘എംഎം കീരവാണിയും എആര്‍ റഹ്‌മാനും ഒരു ഫ്രെയിമില്‍’!! അപൂര്‍വ്വ ഫോട്ടോ പകര്‍ത്തി എംജി ശ്രീകുമാര്‍

എംഎം കീരവാണിയും എആര്‍ റഹ്‌മാനുമുള്ള അപൂര്‍വ്വ ഫോട്ടോ പങ്കുവച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. താളവട്ടം സിനിമയുടെ റീ റെക്കോഡിങ് സമയത്തെ ചിത്രമാണ് എംജി ശ്രീകുമാര്‍ പങ്കുവച്ചത്. താന്‍ തന്നെ പകര്‍ത്തിയ ചിത്രം എന്നു പറഞ്ഞാണ് എംജി ശ്രീകുമാര്‍ ചിത്രം പങ്കുവച്ചിട്ടുള്ളത്. ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ എംഎം കീരവാണിയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തിലായിരുന്നു എംജി ശ്രീകുമാര്‍ ചിത്രം പങ്കിട്ടത്.

ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിങ് വേളയില്‍. (എ.വി.എം ആര്‍.ആര്‍. സ്റ്റുഡിയോ മദ്രാസ്) ഇടത് എ.ആര്‍ റഹ്‌മാന്‍, നടുക്ക് രാജാമണി ( മ്യൂസിക് ഡയറക്ടര്‍ ) കാവി മുണ്ട് ഇട്ട് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത് , ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് ‘ മരഗതമണി ‘ ഹിന്ദിയില്‍ ‘എം എം ക്രീം’. നമുക്ക് അഭിമാനിക്കാം എന്നും ശ്രീകുമാര്‍ കുറിച്ചു.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. കീരവാണി ചിട്ടപ്പെടുത്തിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. 2009-ല്‍ എ.ആര്‍. റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്.

>

You May Also Like