Connect with us

Hi, what are you looking for?

Film News

മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി 150-200 കോടിയുടെ സിനിമ എടുക്കുന്നത് റിസ്‌ക് ആണെന്ന് സംവിധായകന്‍

ബോളിവുഡ് സിനിമകളുടെ മുട്ടിടിപ്പിച്ച് ആര്‍ ആര്‍ ആറും പുഷ്പയും കെജിഎഫും ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ചതോടെ തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായി. തെന്നിന്ത്യന്‍ സിനിമാ മേഖല ചര്‍ച്ച ആയതോടെ ഇന്ത്യന്‍ സിനിമയില്‍ കന്നഡ തെലുങ്ക് ചിത്രങ്ങള്‍ക്കൊപ്പം എന്തുകൊണ്ട് മലയാള സിനിമ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിക്കുന്നില്ലാ എന്ന ചോദ്യമുയര്‍ന്നു.

ബിഗ് ബജറ്റില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളെപ്പോലെ എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നില്ലാ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി 100 കോടിക്ക് മുകളിലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നത് റിസ്‌ക് ആണെന്നാണ് ഒരു പ്രമുഖ നിര്‍മ്മാതാവ് വെളിപ്പെടുത്തിയത്.

മലയാളത്തില്‍ നിന്നും മ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ഷാജി നടേശനാണ് വെളിപ്പെടുത്തിയത്. ‘മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമകയുണ്ടാകാം. മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്.

ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങള്‍ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉള്‍പ്പെടുന്ന വലിയ സിനിമ ഉണ്ടായാല്‍ നന്നായിരിക്കും.’ ‘ഓള്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം. പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കള്‍ ഉള്‍പ്പെടുകയും വേണം. അങ്ങനെയായാല്‍ തുക സിനിമയ്ക്ക് കളക്ട് ചെയ്യാനാകും. ഉറുമിയെന്ന സിനിമ ചെയ്തപ്പോള്‍ ബഡ്ജറ്റ് നോക്കിയിരുന്നില്ല.

എന്നാല്‍ താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ ബഡ്ജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്. വരും വര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസസമയം, ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയുടെ 44 ശതമാനം തെന്നിന്ത്യന്‍ സിനിമകള്‍ സ്വന്തമാക്കിയതായ കണക്കുകളും പുറത്തുവന്നു. ഇതോടെ ഭാഷ അടിസ്ഥാനത്തിലുള്ള വാക് പോരുകളും ഇന്ത്യന്‍ സിനിമയില്‍ ആരംഭിച്ചു.

You May Also Like