Connect with us

Hi, what are you looking for?

Film News

പ്രേക്ഷകരുടെ നാഗകന്യക വിവാഹിതയാകുന്നു, വരൻ മലയാളി സൂരജ് നമ്പ്യാർ

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൂരജ് നമ്ബ്യാരാണ് വരന്‍. ദുബായില്‍ ബാങ്കറാണ് സൂരജ്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൗനി റോയ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്.

ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ കാമുകന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മൗനി. ഈയടുത്ത് മൗനി  പങ്കുവെച്ച ഒരു വീഡിയോയിൽ താരം തന്റെ കാമുകന്റെ മാതാപിതാക്കളെ അച്ഛൻ ‘അമ്മ എന്ന് വിളിക്കുന്നത് ഏറെ ചർച്ച ആയിരുന്നു.

മൗനി കഴിഞ്ഞ ലോക്ക് ഡൌൺ മുഴുവൻ ദുബായിൽ തന്റെ സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിനി എന്ന പരമ്പരയിൽ കൂടിയാണ് താരം താര പദവിയിലേക്ക് എത്തുന്നത്, അക്ഷയ് കുമാർ നായകനാകുന്ന ഗോൾഡ് എന്ന ചിത്രത്തിൽ കൂടി താരം ബോളിവുഡിലേക്ക് അരങ്ങേറുന്നുണ്ട്. യാഷ് ചിത്രം കെജിഎഫ് ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന ഗാനത്തിന് താരം ഐറ്റം ഡാൻസ് കളിക്കുന്നുണ്ട്.നാഗിനി ചിത്രം നാഗകന്യക എന്ന പേരിൽ മൊഴിമാറ്റിവരുന്നുണ്ട്, അതുകൊണ്ട് തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ഇവർ

You May Also Like