Connect with us

Hi, what are you looking for?

Film News

പുതിയ വിശേഷം പങ്ക് വച്ച മുക്ത, ആശംസകളുമായി ആരാധകര്‍

മുക്തയേയും കുടുംബത്തേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. വിവാഹത്തോടെ സിനിമയോട് താത്കാലികമായി വിടപറഞ്ഞ താരം സീരിയല്‍ മേഖലയിലൂടെ തിരിച്ച് വരവ് നടത്തി. ഇതിന് പുറമേ നിരവധി ടെലിവിഷന്‍ പരിപാടികളിലും മുക്ത പങ്കെടുത്തിട്ടുണ്ട്. മുക്തയുടെ മകള്‍ കണ്‍മണിയും സോഷ്യല്‍മീഡിയയിലെ താരമാണ്. മലയാളത്തിലെ ഏറ്റവും ജനപ്രിയ ടിവി പരമ്പരകളില്‍ ഒന്നായ സ്റ്റാര്‍ മാജികില്‍ താരവും മകളും ഇതില്‍ അതിഥിയായി എത്തിയിരുന്നു. ഇതില്‍ താരം നടത്തിയ മകളെ ഇപ്പോഴേ കുക്കിങും ക്ലീനിങും ഒക്കെ പഠിപ്പിക്കാറുണ്ട് എന്നും നാളെ മറ്റൊരു വീട്ടില്‍ കയറി ചെല്ലേണ്ടത് അല്ലേ എന്നും താരം നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലിപ്പോള്‍ വിവാദങ്ങള്‍ക്കിടയില്‍ പുതിയ വിശേഷം വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുക്ത. ര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് മുക്ത ഈ വിശേഷം അറിയിച്ചത്. റിമി ടോമിയുടെ ഭര്‍ത്താവ് റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇന്ന് റിങ്കുവിന്റെ പിറന്നാളാണ്. ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍. ധാരാളം ആളുകളാണ് ഇദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.

 

 

You May Also Like