Connect with us

Hi, what are you looking for?

Film News

ജനങ്ങളുടെ അഭിപ്രായം കൂടി കേട്ടിട്ട് വേണം സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാൻ

കേരളം ഒന്നാകെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നത്. സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ഈ മാസം പതിനെട്ടിന് മുൻപ് ഹാജർ ആകണമെന്ന് പോലീസ് സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പതിനഞ്ചിന് ഹാജർ ആകാം എന്ന് സുരേഷ് ഗോപിയും അറിയിക്കുകയായിരുന്നു. ശേഷം ഇന്നലെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വേണ്ടി സുരേഷ് ഗോപി ഹാജർ ആകുകയും ചെയ്തിരുന്നു. എന്നാൽ സുരേഷ്‌ ഗോപിക്ക് വലിയ സ്വീകരണം തന്നെയാണ് പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ പോകുന്നതിന് മുൻപ് ജനങ്ങൾ നൽകിയത്. ബി ജെ പി പാർട്ടിയുടെ നേതൃത്വത്തിൽ ആണ് ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത്.

സുരേഷ് ഗോപി ഒരു സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുന്നവർ ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണം എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത്. ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാൻ വേണ്ടി മാത്രം മനഃപൂർവ്വം ഒരുക്കിയതാണ്. എന്നാൽ ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് കേരള സര്‍ക്കാര്‍ തിരിച്ചറിയണം.കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യതയെന്നും മുരളീധരൻ പറഞ്ഞു.

അതെ സമയം പിണറായി സർക്കാർ ആയിരം ജന്മം എടുത്താൽ പോലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല എന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറന്നത്. അഴിമതിക്കും അനീതിക്കുമെതിരെ സുരേഷ് ഗോപി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏത് വിധേനയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിണറായി സര്‍ക്കാര്‍ തുടങ്ങിയത്. കേരളത്തിലെ സാധാരണക്കാരെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയാടലിനെ ഞങ്ങള്‍ നേരിടുമെന്നുമാണ് സുരേന്ദ്രൻ പ്രതികരിച്ചത്. സുരേഷ് ഗോപിക്ക് എതിരെ നടക്കുന്ന രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം എന്ന ആവശ്യവുമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഞങ്ങൾ പ്രതിഷേധം നടത്തുമെന്നും അതിനു ഒരു മടിയും ഞങ്ങൾക്ക് ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

You May Also Like