Connect with us

Hi, what are you looking for?

Film News

നല്ല രസമാണല്ലേ എന്നെ അങ്ങനെ പൊട്ടനെ പോലെ കാണാൻ! ധ്യാനിന്റെ ‘നദികളിൽ സുന്ദരി യമുന’ ട്രെയിലർ 

ധ്യാൻ ശ്രീനിവാസൻ, അജു വര്ഗീസ് എന്നി താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് , അതേപോലെ ഹാസ്യത്തിന്റെ അതിർവരമ്പുകൾ പൊട്ടിച്ചു തന്നെയാണ് ട്രെയ്‌ലറും എത്തിയിരിക്കുന്നത്. പ്രേഷകരുടെ മനസിനെ ശാന്തമാക്കി കുടുകുടെ ചിരിപ്പിക്കുക തന്നെയാണ് ചിത്രം.

ചിത്രം സെപ്റ്റംബർ 15 നെ തീയറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേഷകരെല്ലാവരും. ചിത്രത്തിൽ കണ്ണൻ എന്ന കഥപാത്രത്തെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരൻ ആയി അജു വര്ഗീസും എത്തുന്നത്. കണ്ണൂരിലെ നാട്ടിന്പുറങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. സിനിമാറ്റിക് ഫിലിംസ് ബാനറിൽ വിലാസ് കുമാർ, സിമി മുരിക്കഞ്ചേരി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ വിജേഷ് പാണത്തൂർ ആണ്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വര്ഗീസ് എന്നിവരെ കൂടാതെ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, നവാസ് വള്ളികുന്ന് , ഭാനു പയ്യന്നൂർ, അതിര, ആമി, പാർവ്വണ,വിസ്മയ ശശികുമാർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

 

You May Also Like