Connect with us

Hi, what are you looking for?

Film News

അദ്ദേഹത്തിന് ഉണ്ടായ അപകടം നന്ദുവിന്റെ ജീവിതം മാറ്റിമറിച്ചു..!!

സിനിമയിലെ തന്റെ തുടക്കകാലം മുതല്‍ക്കേ നന്ദു എന്ന നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയിരുന്നു. നായകന്റെ കൂട്ടുകാരനായി അധിക സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന്റെ നര്‍മ്മം നിറഞ്ഞ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു താരം അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ അവതരിപ്പിച്ചത്. ആ സിനിമയും തന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയ ജിവിതത്തില്‍ വഴിത്തിരിവായ ഒരു അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നന്ദു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….’ഞാനൊരിക്കല്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അന്ന് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന കാലമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല. ഞാന്‍ ഓടി ചെന്ന് കാര്യങ്ങല്‍ തിരക്കി വേണ്ടത് ചെയ്ത് കൊടുത്തു. പോകാനായപ്പോള്‍ ഞാന്‍ എന്റെ പേര് അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാറുണ്ടെന്നും പറഞ്ഞു.’ ‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട അദ്ദേഹം കൈപ്പുസ്തകത്തില്‍ എന്റെ പേര് കുറിച്ച് വെച്ചു. പിറ്റേ ദിവസം അലിയാര്‍ സര്‍ എന്ന വിളിച്ച് കോളടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉടനെ പോയി അടൂര്‍ സാറിനെ കാണണമെന്ന് പറഞ്ഞു.

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചെറിയ വേഷമായിരിക്കും എന്നാണ് കരുതിയത്. നാല് പെണ്ണുങ്ങള്‍ എന്ന സിനിമയായിരുന്നു അത്. നാരായണന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവായിരുന്നു. അതുവരെ ഞാന്‍ സീരിയസ് റോളുകളൊന്നും ചെയ്തിരുന്നില്ല. സാറിന്റെ സിനിമയിലെ എന്റെ കഥാപാത്രം വലിയ പ്രാധാന്യമുള്ളതായിരുന്നു. ആ സിനിമ മുതലാണ് എന്റെ സിനിമാ ജീവിതം മാറിയത്.

 

 

You May Also Like