Connect with us

Hi, what are you looking for?

Film News

ഷർട്ടും ഷോർട്ട്സും ധരിച്ച് പുതിയ ലുക്കിൽ നവ്യ നായർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം നടത്തിയത് എങ്കിലും നന്ദനം ആണ് നവ്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. അത് കൊണ്ട് തന്നെ നന്ദനത്തിലെ ബാലാമണിയായാണ് താരം ഇന്നും പ്രേഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ ശ്രദ്ധ നേടിയ നവ്യ പിന്നീട് നിരവധി നല്ല മലയാള സിനിമകളുടെ ഭാഗമാകുകയായിരുന്നു. നിരവധി നല്ല ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നവ്യ മലയാള സിനിമയിലെ ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും നായിക വേഷത്തിൽ എത്തുകയും ചെയ്തു.

വിവാഹത്തോടെ കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന നവ്യ ഇപ്പോൾ അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിൽ കൂടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയും ചെയ്തു. സിനിമ മാത്രമല്ല, ടെലിവിഷൻ പ്രോഗ്രാമുകളും ഡാൻസ് പരിപാടികളും മറ്റുമായി തിരക്കിലാണ് താരം ഇപ്പോൾ.  സോഷ്യൽ മീഡിയയിൽ സജീവമായ  താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.  എന്നാൽ അടുത്തിടെയായി നവ്യ പങ്കുവെക്കുന്ന ചില ചിത്രങ്ങൾക് ഒക്കെ വിമർശങ്ങൾ ലഭിക്കാറുണ്ട്.

ഇത്തരത്തിൽ അടുത്തിടെ നവ്യ പങ്കുവെച്ച ചിത്രങ്ങൾക്ക് വന്ന കമെന്റുകളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷർട്ടും ഷോർട്ട്സും അണിഞ്ഞുള്ള ചിത്രം ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകളാണ് ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കിൽ എന്തോ ഒന്ന് മറന്നു കേട്ടോ എന്നും എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാൻ, പാതി ഉറക്കത്തിൽ ആണ് എങ്കിലും ഫോട്ടോ എടുക്കാൻ ഉള്ള ചേച്ചിടെ മനസ്, ആർക്കും കണ്ടില്ല, കുറച്ചൂടെ പിന്നിൽ നിന്നും എടുക്കണ്ടേ, ഇങ്ങനെയല്ല എന്റെ ബാലാമണി എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

You May Also Like