Connect with us

Hi, what are you looking for?

Film News

എന്നിട്ടും കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്നാണ് അവര്‍ ചോദിച്ചത്..! തുറന്ന് പറഞ്ഞ് നിമിഷ സജയന്‍

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരം ആയി മാറിയ നടിയാണ് നിമിഷ സജയന്‍. താരത്തിന്റെ ഏറ്റവും പുതിയ മറാത്തി സിനിമയും എത്തുകയാണ്.. അങ്ങനെ മലയാളത്തിന് പുറത്തേക്കും ഒരു അഭിനേത്രി എന്ന നിലയില്‍ വളരുന്ന താരം, സിനിമകള്‍ ആളുകള്‍ ഏറ്റെടുക്കുന്ന രീതിയെ കുറിച്ചാണ് പറയുന്നത്. ദ ക്യൂവിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു നടി. നമ്മള്‍ എപ്പോഴും ശ്രമിക്കുന്നത് നല്ല സിനിമകള്‍ ചെയ്ത് ആളുകളിലേക്ക് എത്തിക്കാനാണ്..

പക്ഷേ, എന്നിട്ടും അത് മനസ്സിലാകാത്തവരുണ്ട്. സിനിമകള്‍ കണ്ടും ജീവിത രീതികള്‍ കണ്ടും തന്നെ വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാന്‍ ഇല്ല.. ഞാന്‍ അത്തരം കമന്റുകള്‍ ഒന്നും മൈന്‍ഡ് ചെയ്യാറുപോലും ഇല്ല.. എന്റെ അമ്മയും എന്നോട് അത് തന്നെയാണ് പറയാറ്.. ചിലര്‍ ഞാന്‍ സിനിമകളില്‍ ചിരിക്കില്ലെന്ന് പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ വിഷമിപ്പിച്ചു.. അപ്പോള്‍ അമ്മയാണ് കരുത്ത് നല്‍കിയത്.. ഹവാഹവായി എന്ന ചിത്രത്തിലെ കഥാപാത്രവും അതുപോലെയാണ്..

ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യും.. അതും ആ കാലത്ത്.. അവള്‍ പൊളിയാണ് എന്നും തന്റെ ഏറ്റവും പുതിയ കഥാപാത്രത്തെ കുറിച്ച് നിമിഷ പറയുന്നു. ഞാന്‍ ഗ്രേറ്റ്ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ നിരവധി സന്ദേശങ്ങള്‍ എനിക്ക് വന്നു..

നല്ല കമന്റുകള്‍ ആളുകള്‍ അയച്ചു.. അപ്പോഴും ചില ചെക്കന്മാര്‍ കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്ന് ചോദിച്ച് എനിക്ക് സന്ദേശം അയക്കുമായിരുന്നു എന്നും നിമിഷ പറയുന്നു. നല്ല സിനിമകള്‍ ചെയ്തിട്ടും ആളുകള്‍ അതിനെ വേറെ രീതിയില്‍ ആണ് എടുക്കുന്നത് എന്നും നിമിഷ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

You May Also Like