Connect with us

Hi, what are you looking for?

Film News

കുഞ്ഞ് ആരാധകനൊപ്പം കളിച്ച് രസിച്ച് നിവിന്‍ പോളി!!

ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. രാമചന്ദ്ര ബോസ് ആന്‍ഡ് കോ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ആദ്യദിനം മുതല്‍ നേടുന്നത്. കോമഡി ട്രാക്കിലുള്ള ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകലോകം സ്വീകരിച്ചത്.

ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രണമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിതാ ബൈജു, വിജിലേഷ്, ആര്‍ഷ ചാന്ദ്‌നി, ശ്രീനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇപ്പോഴിതാ, രാമചന്ദ്ര ബോസ് ആന്‍ഡ് കോ കാണാനെത്തിയ നിവിന്‍ പോളിയുടെ വീഡിയോയാണ് വൈറലാകുന്നത്. ആലപ്പുഴ പാന്‍ സിനിമാസിലാണ് താരം തന്റെ ചിത്രം കാണാന്‍ എത്തിയത്.

നിവിന്‍ പോളിയെ തൊടണം എന്ന കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് താരം. ആ കുഞ്ഞ് ആരാധകനൊപ്പം ചിരിച്ചും കളിച്ചും താരം സമയം ചിലവിട്ടു. ഹൃദ്യമായ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

You May Also Like