Connect with us

Hi, what are you looking for?

Film News

അടുത്തത് ഗന്ധര്‍വ്വനായിട്ടാണ് എത്തുന്നത്!! വിമര്‍ശിക്കുന്നവര്‍ തുടര്‍ന്നോളൂ- ഉണ്ണി മുകുന്ദന്‍

മാളികപ്പുറം സിനിമയുടെ പേരിലെ വിവാദങ്ങള്‍ ഏറെ വിഷമിപ്പിച്ചു. ഇനി ഇത്തരം സിനിമകളുടെ ഭാഗമാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടന്‍. അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി എത്തുന്നത് എന്നും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി നടന്‍ പറഞ്ഞു.

‘മാളികപ്പുറം സിനിമയുടെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തന്നെ വളരെ വേദനിപ്പിച്ചു. ഇനി ഇത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം.’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചടങ്ങില്‍ പറഞ്ഞത്.

അതേസമയം മാളികപ്പുറത്തിന്റെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി എത്തുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും നടന്‍ പറഞ്ഞു. മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച ചടങ്ങിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍.

ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

You May Also Like