Connect with us

Hi, what are you looking for?

Film News

ഞാന്‍ ആദ്യമായി കണ്ട സൂപ്പര്‍സ്റ്റാര്‍..! വളര്‍ന്നത് അദ്ദേഹത്തിന്റെ വീടും കാറും കണ്ടെന്ന് നൈല ഉഷ..!

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളിപ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നൈല ഉഷ. നടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് നൈല ഉഷ എത്തിയിരിക്കുന്നത്. ഞാന്‍ ആദ്യമായി നേരില്‍ കണ്ട സൂപ്പര്‍സ്റ്റാര്‍ എന്നാണ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നൈല കുറിച്ചിരിക്കുന്നത്. ഞാന്‍ വളര്‍ന്നത് തന്നെ അദ്ദേഹത്തിന്റെ വീടും കാറുകളും

കണ്ടാണ് എന്ന് നൈല സുരേഷ്‌ഗോപിയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് അടിക്കുറിപ്പായി കുറിയ്ക്കുന്നു.. പിന്നീട് അദ്ദേഹത്തെ ഞാന്‍ അറിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നു.. ഞങ്ങളുടെ പാപ്പന്‍ നിങ്ങളിലേക്ക് എത്തുന്നു എന്നാണ് നടി ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്… ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയിലാണ് നൈല ഉഷ സുരേഷ്‌ഗോപിയ്ക്ക് ഒപ്പം അഭിനയിച്ചിരിക്കുന്നത്.

29-ാം തീയതിയാണ് സിനിമ തീയറ്ററുകളിലേക്ക് എത്തുന്നത്. സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം തീയറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകരും കാത്തിരിക്കുകയാണ്. നിരവധി സ്ത്രീകഥാപാത്രങ്ങള്‍ ഉള്ള ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ നൈല ഉഷയും എത്തുന്നു..

സുരേഷ്‌ഗോപിയും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെക്കാലത്തെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് നൈല ഉഷ. ഇതേകുറിച്ച് താരം ഇതിന് മുന്‍പ് പറഞ്ഞിട്ടുമുണ്ട്. അതേസമയം, പൊറിഞ്ചു മറിയം ജോസ്

എന്ന സിനിമയ്ക്ക് ശേഷമാണ് നൈല വീണ്ടും ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ അവസരവും തന്റെ ഭാഗ്യമായി കാണുന്നു എന്നാണ് താരം പാപ്പന്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

You May Also Like