Connect with us

Hi, what are you looking for?

Film News

സര്‍ക്കാറിനെ അഭിനന്ദിച്ച് ഒമര്‍ലുലു…!! കെ – റെയില്‍ കുറ്റി നിങ്ങളുടെ വീട്ടിലും അടിച്ചോ? എന്ന് ചോദ്യം..!!

നാടെങ്ങും ഇപ്പോള്‍ ദേശീയ പാതാ വികസനവും കെ-റെയില്‍ പദ്ധതിയുമാണ് ചര്‍ച്ചാ വിഷയം. സര്‍ക്കാറിന് അഴിമതി തീര്‍ക്കാനുള്ള പുതിയ വഴികളാണ് ഈ രണ്ട് വികസനങ്ങളും എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വാദം ഇതിന്റെ പേരില്‍ ഇരുവരും കൊമ്പ് കോര്‍ത്തപ്പോഴും ആളുകളെ ഒഴിപ്പിക്കലും നഷ്ടപരിഹാതുക കൈമാറലും പണികളും എല്ലാം തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ വികസനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലു.

omar lulu

ദേശീയ പാത 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവെച്ച അദ്ദേഹം കെ-റെയിലിലെ യാത്ര അനുഭവിക്കാനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സമയത്തിനാണ് ഏറ്റവും വലിയ വില എന്ന് തന്റെ ഓരോ ആരാധകരേയും ഫേസ്ബുക്ക് പേജ് വഴി അദ്ദേഹം ഓര്‍മ്മിപ്പിക്കുകയാണ്.

സര്‍ക്കാറിനെ അഭിനന്ദിച്ച് ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. കെ റെയില്‍ കുറ്റി സംവിധായകന്റെ വീട്ടിലും ഉണ്ടോയെന്നുളള ചോദ്യമാണ് കമന്റ് ബോക്സില്‍ ഉയര്‍ന്നു വന്നത്.

ഇതിന് മറുപടിയുമായി എന്റെ പുരയിടത്തില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോള്‍ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാല്‍ നോ സീന്‍. ഇപ്പോള്‍ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും എന്നാണ് അദ്ദേഹം മറുപടി കൊടുത്തത്.

 

You May Also Like