Connect with us

Hi, what are you looking for?

Film News

കൈയ്യെത്തും ദൂരത്ത്…’പാപ്പച്ചന്‍ ഒളിവിലാണ്’ലെ വീഡിയോ ഗാനമെത്തി!!

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പച്ചന്‍ ഒളിവിലാ’ണ്. സിന്റോ സണ്ണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

നാട്ടിലെ ഏവര്‍ക്കും പ്രിയപ്പെട്ടവനായ പാപ്പച്ചന്‍ എന്ന ലോറി ഡ്രൈവറായിട്ടാണ് സൈജു കുറുപ്പ് എത്തുന്നത്. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി സന്തോക്ഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് പാപ്പച്ചന്‍. പെട്ടെന്ന് ഒരു ദിവസം പാപ്പച്ചന്റെ തിരോധാനം നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നമായി മാറുന്നു. ഇതാണ് ചിത്രം പറയുന്നത്.

ശ്രിന്ദയും, ദര്‍ശനയുമാണ് നായികമാരായി എത്തുന്നത്. വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര വീണാ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഹൃദ്യമായ മെലഡി ഗാനം പുറത്തുവിട്ടിരിക്കുകയാണ് ടീം. കൈയ്യെത്തും ദൂരത്ത് എന്ന് തുടങ്ങുന്ന വിനീത് ശ്രീനിവാസന്‍ ആലപിച്ച് ഗാനമാണ് പുറത്തുവന്നത്. മഞ്ജുവാര്യരാണ് ഗാനം പുറത്തുവിട്ടത്. സൈജു കുറുപ്പിനും ടീമിനും ആശംസകള്‍ നേര്‍ന്നാണ് താരം വീഡിയോ ഗാനം പങ്കുവച്ചത്.

You May Also Like