Connect with us

Hi, what are you looking for?

Film News

ആറാഴ്ചയില്‍ അധികം തീയറ്ററുകളില്‍ വിജയം തീര്‍ത്ത ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ഒടിടിയിലേക്ക്!

മലയാള സിനിമയ്ക്ക് മറ്റൊരു സൂപ്പര്‍സ്റ്റാറിനെ സമ്മാനിച്ചുകൊണ്ട് വിനയന്‍ വീണ്ടും തിരിച്ച് എത്തിയ സിനിമയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. ഒരിടവേളക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചരിത്ര സിനിമ തീയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. അദ്ദേഹം തന്നെയാണ് ഈ സന്തോഷം തന്റെ പ്രേക്ഷകരുമായി പങ്കുവെച്ചത്. ‘പത്തൊമ്പതാം നൂറ്റാണ്ട്, ഇന്നു മുതല്‍ നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈമില്‍ കാണാം…

എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സിനിമ കണ്ട ശേഷം നിങ്ങള്‍ അഭിപ്രായങ്ങള്‍ അറിയിക്കണം എന്നും നിങ്ങളുടെ അഭിപ്രായത്തിനും വിമര്‍ശനത്തിനും ഏറെ വില നല്‍കുന്ന ഒരാളാണ് ഞാന്‍.. എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇന്നു മുതല്‍ നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈമില്‍ കാണാം… ഇരുനൂറ്റി അമ്പതോളം തീയറ്ററുകളില്‍ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയില്‍ അധികം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും.. ഇനിയും ഈ ചിത്രം കാണാത്തവര്‍ ഏറെയുണ്ടാകും ..

OTT യില്‍ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം…
നിങ്ങളുടെ അഭിപ്രായത്തിനും വിമര്‍ശനത്തിനും ഏറെ വില നല്‍കുന്ന ഒരാളാണ് ഞാന്‍.. എന്ന് കുറിച്ചാണ് സിനിമയുടെ ഒടിടി റിലീസ് വിവരം സംവിധായകന്‍ പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ എത്തിയിരുന്നത്. ഏറെ പ്രശംസകള്‍ നേടിയെടുത്ത ചിത്രം ആയിരുന്നു ഇത്.

You May Also Like