Connect with us

Hi, what are you looking for?

Film News

നന്ദി സത്യന്‍ അന്തിക്കാട്.. ഈ ലെജന്‍ഡ്സിനെ ഒറ്റ ഫ്രെയ്മില്‍ എല്ലാ കാലവും കാണാന്‍ നിര്‍ത്തി തന്നതിന്!!!!

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത താരമായ മാമൂക്കോയയും വിട പറഞ്ഞിരിക്കുകയാണ്. നടന് വേണ്ട സൗന്ദര്യ സങ്കല്‍പ്പങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തന്റേതായ ശൈലി കൊണ്ട് ആരാധകരെ ചിരിപ്പിച്ച താരമാണ് മാമുക്കോയ. കോഴിക്കോട് ഭാഷയെ മലയാള സിനിമയിലെ അവിഭാജ്യഘടകമാക്കിയാണ് മാമുക്കോയ വിട പറഞ്ഞത്. നടന്‍ ഇന്നസെന്റിന്റെ വേര്‍പാടിന്റെ ദുഖം മാറും മുന്‍പേയാണ് മാമുക്കോയയും വിട്ടകന്നിരിക്കുന്നത്.

മലയാളത്തിന്റെ ലെജന്‍ഡ്‌സായ കൊമേഡിയന്‍സ് ഒന്നൊന്നായി അരങ്ങൊഴിയുകയാണ്. അവരെല്ലാവരും ഒന്നിച്ചെത്തിയ ചിത്രമാണ് മഴവില്‍ക്കാവടി. ചിത്രത്തില്‍ താരങ്ങളെല്ലാവരും ഒന്നിച്ചെത്തിയ അപൂര്‍വ രംഗത്തിന്റെ സീന്‍ ആണ് സോഷ്യലിടത്ത് വൈറലാകുന്നത്. പവന്‍ഹരി പങ്കുവച്ചിരിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മഴവില്‍ക്കാവടി എന്ന ചിത്രത്തിലാണ് മലയാളത്തിന്റെ ഹാസ്യതാരങ്ങള്‍ ഒന്നിച്ചെത്തിയത്. അപൂര്‍വമായ സീനാണ് പവന്‍ പങ്കിട്ടിരിക്കുന്നത്. ഇതിഹാസ താരങ്ങളെ ഒരുമിച്ച് സമ്മാനിച്ചതിന് സത്യന്‍ അന്തിക്കാടിന് നന്ദിയറിക്കുകയാണ് ആരാധകലോകം.

ഒടുവിലില്ല
പറവൂര്‍ ഭരതനില്ല
ശങ്കരാടിയില്ല
കരമനയില്ല
ഇന്നസെന്റ് ഇല്ല
ജഗന്‍നാഥന്‍ ഇല്ല
ഇപ്പോ മാമുക്കോയയും ഇല്ല..
നന്ദി സത്യന്‍ അന്തിക്കാട്..

ഈ ലെജന്‍ഡ്സിനെ എല്ലാം ഒരു ഒറ്റ ഫ്രെമില്‍ ഇങ്ങനെ എല്ലാം കാലവും കാണാന്‍ നിര്‍ത്തി തന്നതിന്..മലയാള സിനിമ എല്ലാ കാലവും നിങ്ങളോട് കടപെട്ടിരിക്കും..
ദേഹമേ യാത്രയാകുന്നുള്ളു, ദേഹിയും വേഷങ്ങളും എന്നും ഇവിടെ ചിരകാലമാണ്…എന്നാണ് പവന്‍ കുറിച്ചത്.

You May Also Like