Connect with us

Hi, what are you looking for?

Film News

പെട്ടിമുടിയിലെ ഹീറോ കുവി സിനിമയിലേക്ക്!! ‘നജസ്സ്’ ചിത്രീകരണം തുടങ്ങി

ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയാക്കിയ ഇടുക്കിയിലെ പെട്ടിമുടി ഗ്രാമത്തില്‍ നിന്നും ഹൃദയങ്ങള്‍ കീഴടക്കി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു നായയുണ്ട് കുവി. തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞ് ധനുഷ്‌കയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത് കുവിയായിരുന്നു. വീട്ടുകാരെല്ലാം ദുരന്തത്തിനിരയായതോടെ ഒറ്റപ്പെട്ട കുവിയെ ഡോഗ് സ്‌ക്വാഡ് അംഗം ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ കുവി ബിഗ് സ്‌ക്രീനിലേക്കും എത്തുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നജസ്സ്’ല്‍ കുവിയാണ് പ്രധാന കഥാപാത്രമാകുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത് കുവിയാണ്. കൈലാഷ്, ടിറ്റോ വില്‍സണ്‍, സജിത മഠത്തില്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, അമ്പിളി സുനില്‍, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തില്‍ ദൃശൃവല്‍ക്കരിക്കുന്നത് മലബാറിലെ ഒരു ഗ്രാമത്തില്‍ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്.

2019ല്‍ മികച്ച കഥക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ വരി- ദ സെന്റന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് ‘നജസ്സ്’.

You May Also Like