Connect with us

Hi, what are you looking for?

Film News

50 വയസ്സുകാരി ഉമ്മയാകാന്‍ 10 കിലോ കൂട്ടി!! തുറമുഖത്തില്‍ ഞെട്ടിച്ച് പൂര്‍ണിമ

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവിയൊരുക്കിയ പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിലെ നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ലുക്കാണ് സോഷ്യലിടത്ത് വൈറാകുന്നത്. 50 വയസ്സുകാരിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് ചിത്രത്തില്‍ പൂര്‍ണിമ എത്തുന്നത്. 50 വയസ്സുകാരിയായ ഉമ്മയാകാന്‍ പൂര്‍ണ്ണിമ നന്നായിട്ട് തന്നെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഥാപാത്രമാകാന്‍ പൂര്‍ണിമ പത്ത് കിലോ ഭാരം കൂട്ടിയിരുന്നു. കഥാപാത്രമാവാന്‍ നടത്തിയ പരിശ്രമങ്ങള്‍ പങ്കുവക്കുകയാണ് പൂര്‍ണിമ.

1940കളിലെ പുരുഷ മേധാവിത്വം നിറഞ്ഞുനിന്ന കാലത്തെ സ്ത്രീയുടെ മാനസികാവസ്ഥ ഇന്നത്തെ സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍പോലും ആകാത്തതാണ്. അടിമത്തവും ദാരിദ്ര്യവും നിറഞ്ഞ ആ സാഹചര്യത്തില്‍ സ്ത്രീകള്‍ മാനസികമായി യുദ്ധം ചെയ്യുകയായിരുന്നു.

ചിത്രത്തിലെ ഉമ്മയുടെ ലോകം ഭര്‍ത്താവും മൂന്ന് മക്കളുമാണ്. അവരുമായുള്ള ബന്ധത്തിന്റെ ആഴം തീവ്രമായി കാണിക്കുന്നതാണ് ചിത്രം. രണ്ട് കഥാപാത്രങ്ങളായിട്ടാണ് പൂര്‍ണിമ എത്തുന്നത്. 50 വയസിന് മുകളില്‍ പ്രായമുള്ള ഉമ്മയായിട്ടും അവരുടെ ചെറുപ്പകാലത്തിലും പൂര്‍ണിമ തന്നെയാണ് എത്തിയത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് അന്നത്തെക്കാലത്ത് മട്ടാഞ്ചേരിയിലേക്ക് താമസം മാറിവന്ന ഒന്നുരണ്ട് ഉമ്മമാരെ നേരില്‍ കണ്ട് സംസാരിച്ചിരുന്നെന്ന് പൂര്‍ണിമ പറയുന്നു. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച്, അവരുടെ കഥകളെല്ലാം കേട്ടാണ് ഷൂട്ടിനെത്തിയതെന്ന് പൂര്‍ണിമ പറയുന്നു.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠ രാജന്‍, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയാണ് തുറമുഖത്തില്‍ എത്തുന്നത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം തന്നെയാണ് ചിത്രം നേടുന്നതും.

You May Also Like