Connect with us

Hi, what are you looking for?

Film News

പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു, ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.  പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ  ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല. സീമ ജി നായരും ശരണയും തമ്മിൽ ഉള്ള സ്നേഹബന്ധം എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്, ഇപ്പോൾ താരത്തിനെകുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി. ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി. ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്നേഹസീമ എന്നായിരുന്നു, സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇത്. എന്നാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ,സ്നേഹ സീമ – പത്തുവർഷത്തോളം സ്വന്തം ജീവിതം ശരണ്യക്കു വേണ്ടി മാറ്റിവെച്ച മനുഷ്യ സ്നേഹി. അഭിനന്ദനങ്ങൾ സീമ ജി നായർ…ദുഃഖിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി തന്റെ തുച്ഛമായ വരുമാനത്തിൽനിന്ന് ഒരു ഭാഗം മാറ്റിവെച്ചിരുന്നു സീമ. പേരിനും പ്രശസ്തിക്കും വേണ്ടി 10 രൂപ കൊടുത്തിട്ടു നൂറുരൂപ ആക്കി കാണിക്കുന്ന ചില പ്രാഞ്ചിയേട്ടൻമാരുണ്ട് സിനിമയിൽ. കാൻസറിനെ അതിജീവിച്ചു ജീവിതത്തിലേക്ക് നന്ദു മഹാദേവയെയും ശരണ്യയും കൊണ്ടുവരുന്നതിനു സീമ ഒരുപാടു കഷ്ടപ്പെട്ടു. രണ്ടുപേരെയും മകനുെയും മകളെയും പോലെ ചേർത്ത് പിടിച്ചു.

പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി. ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി. ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്നേഹസീമ എന്നായിരുന്നു, സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇത്.ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഒരു ഘട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടേയും അമ്മയുടേയും സന്തോഷങ്ങളിലും സന്താപങ്ങളിലും സീമ കൂടെയുണ്ടായിരുന്നു. വീണ്ടും ട്യൂമർ വന്നതും ഒപ്പം കോവിഡ് വന്നതുമാണ് ആരോഗ്യം മോശമാക്കിയത്. ഒരു മകളെപ്പോലെ തന്നെയായിരുന്നു ശരണ്യ തനിക്കെന്ന് സീമ മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവർ യാത്രയായി.

You May Also Like