Connect with us

Hi, what are you looking for?

Film News

എല്ലാം പഴയത് പോലെയാക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ  ആയ താരമാണ് പ്രഭാസ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ് എങ്കിലും ബാഹുബലിയാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രം. നിരവധി ആരാധകരെയാണ് താരം ഈ ഒരൊറ്റ ചിത്രം കൊണ്ട് സ്വന്തമാക്കിയത്. കോടിക്കണക്കിന് പ്രേക്ഷകർ ആണ് ഒറ്റ ചിത്രം കൊണ്ട് പ്രഭാസ് എന്ന നടന്റെ ആരാധകരായി മാറിയത്. ഇന്ന് പാൻ ഇന്ത്യൻ റീച്ച് ഉള്ള നടൻ ആണ് പ്രഭാസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. കോടികൾ ആണ് പ്രഭാസ് ഒറ്റ ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെടുന്നത്.  ഇതും വലിയ രീതിയിൽ തന്നെ വാർത്ത ആയിരുന്നു. എന്നാൽ ബാഹുബലിക്ക് ശേഷം അതിനെ വെല്ലുന്ന ഒരു വിജയം താരത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം.

അതിൽ പ്രഭാസിന് അൽപ്പം വിഷമം ഉണ്ട്. അതിന്റെ പേരിൽ ചെറിയ വിമർശനങ്ങളും താരത്തിന് നേരെ ഉണ്ടാകാറുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പോലും ബാഹുബലിയെ പോലെ വിജയമാകുന്നില്ല എന്നതാണ് സത്യം. നിരവധി ഫോളോവേഴ്സ് ആണ് പ്രഭാസിന്റെ സോഷ്യൽ മീഡിയ പേജുകൾക്കും ഉള്ളത്. പ്രഭാസ് തന്റെ ചിത്രങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇതിൽ കൂടിയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പ്രഭാസിന്റെ ഫേസ്ബുക്ക് പേജിൽ രണ്ടു പോസ്റ്റുകൾ വന്നിരുന്നു.

‘നിര്‍ഭാഗ്യരായ മനുഷ്യര്‍’, ‘ലോകമെമ്പാടും പരാജയപ്പെടുന്ന ബോള്‍’ എന്നീ ക്യാപ്ഷനോടെയാണ് വീഡിയോകള്‍ വന്നത്. എന്നാൽ ഇത് കണ്ടതോടെ എന്താണ് സംഭവം എന്ന് അറിയാതെ നിരവധി ആളുകൾ ആണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ പ്രഭാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. തന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തു എന്നും തന്റെ അറിവും സമ്മതവും ഇല്ലാതെ ആണ് വിഡിയോകൾ അവർ പോസ്റ്റ് ചെയുന്നത് എന്നും അവരിൽ നിന്നും അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ ആണ് തന്റെ ടെക്‌നിക്കൽ ടീം എന്നുമാണ് പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

You May Also Like